തിരുവാർപ്പ് ∙ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരി സമീപത്തെ തോട്ടിൽ വീണു മരിച്ചു. കക്കാക്കളം ഷിയാസ് –റുക്സാന ദമ്പതികളുടെ മകൾ സന ഫാത്തിമയാണു മരിച്ചത്. ഇന്നലെ രാവിലെ 9.30നാണു സംഭവം. കുട്ടി വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടാണു വീട്ടുകാർ വീടിനകത്തേക്കു പോയത്. തിരികെ വന്നപ്പോൾ സന ഫാത്തിമയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു കുട്ടി വീടിനു സമീപത്തെ പുതിയാട്ട് തോട്ടിൽ വീണുകിടക്കുന്നതു കണ്ടത്.
വീട്ടിലുണ്ടായിരുന്ന റുക്സാനയുടെ അനുജത്തി വെള്ളത്തിലേക്കു ചാടി കുട്ടിയെ എടുത്തു. തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. സഹോദരൻ: റെയ്ഹാൻ.