കുമരകം ∙ ശ്രീകുമാരമംഗലം ക്ഷേത്രത്തോടനുബന്ധിച്ച് ഉള്ള ഗുരുദേവ സ്മൃതി മണ്ഡപം ഇനി ശ്രീകുമാരമംഗലം ദേവസ്വം ഒഫിസായി പ്രവർത്തിക്കും. ശ്രീകുമാരമംഗലം ഗെസ്റ്റ്ഹൗസിലാണു കഴിഞ്ഞ 3 വർഷമായി ഓഫിസ് പ്രവർത്തിക്കുന്നത്.സ്മൃതി മണ്ഡപം പണിത സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിലായിരുന്നു ദേവസ്വം ഓഫിസ് പ്രവർത്തിച്ചു വന്നത്.
ഈ കെട്ടിടം പൊളിച്ചാണു സ്മൃതി മണ്ഡപം പണിതത്. പഴയ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് അന്ന് ഓഫിസ് ഗെസ്റ്റ് ഹൗസിലേക്കു മാറിയത്. പുതിയതായി പണിത കെട്ടിടം സ്മൃതി മണ്ഡപം ആയി നിലനിർത്തിയ സാഹചര്യത്തിൽ ഗെസ്റ്റ് ഹൗസ് തന്നെ തുടർന്നും ഓഫിസ് പ്രവർത്തിച്ചു വരുകയായിരുന്നു .
Also read: 4 വർഷത്തെ കാത്തിരിപ്പിനു വിരാമം കണ്ണൂരിൽ നിന്ന് ഹജ് വിമാനം; വിമാനത്താവളത്തിനും നേട്ടം
ശ്രീകുമാരമംഗലം ദേവസ്വം പൊതുയോഗത്തിന്റെ തീരുമാന പ്രകാരമാണ് ഓഫിസ് സ്മൃതി മണ്ഡപത്തിലേക്കു മാറ്റുന്നതെന്നു പ്രസിഡന്റ് എ.കെ. ജയപ്രകാശും സെക്രട്ടറി കെ.പി. ആനന്ദക്കുട്ടനും പറഞ്ഞു.ഓഫിസിന്റെ ഉദ്ഘാടനം 10ന് 8നും 8.45നും ഇടയിൽ നടക്കും. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ ഭദ്രദീപം തെളിയിക്കും. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ദേവസ്വം ഭാരവാഹികൾ, ഭക്തർ എന്നിവർ പങ്കെടുക്കും.