മുട്ടുചിറ ∙ റോഡിൽ വീണ് ഒഴുകിയ ഓയിലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്ക്. പരുക്കേറ്റവരെ മുട്ടുചിറ എച്ച് ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം – എറണാകുളം റോഡിൽ മുട്ടുചിറ ഞായപ്പള്ളി പാലത്തിനു സമീപം ഇന്നലെ 1.45 ഓടെയാണ് അപകടം.
Also read: പതിനാറുകാരന് പീഡനം; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിനതടവ്
ഏതോ വാഹനത്തിൽ നിന്നും റോഡിൽ ഒഴുകി പരന്ന ഓയിലിൽ കയറിയാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടായതെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു. നാട്ടുകാർ അഗ്നി രക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് എത്തി. റോഡ് കഴുകി. അപകടാവസ്ഥ ഒഴിവാക്കി.