പുതുയന്ത്രം എത്തി ‘പോ പോളേ’യെന്ന് ഇനി ധൈര്യമായി പറയാം

pola
പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണം ഉപയോഗിച്ചു പോള നീക്കം ചെയ്യുന്നു.
SHARE

കുമരകം ∙ ജലാശയങ്ങളിലെ പോള നീക്കം ചെയ്യാൻ ഉപകരണം വികസിപ്പിച്ചു. കലക്ടർ ഡോ.പി.കെ. ജയശ്രീയുടെ നിർദേശത്തെത്തുടർന്നാണ് ഉപകരണം തയാറാക്കിയത്.കുളവാഴ,  എന്നിവ അനായാസം നീക്കാനാവുന്ന ഉപകരണമാണിത്. പല നീളത്തിലുള്ള ഈ ഉപകരണം ഉപയോഗിച്ച് അകലത്തിലുള്ള പോളയും നീക്കാം

നീളത്തിലുള്ള സ്റ്റീൽ കൈപ്പിടിയും  അറ്റത്ത് സ്റ്റീൽ കൊണ്ടുതന്നെയുള്ള ചെറിയ കമ്പികൾ ഇരുവശത്തേക്കും നിരകളായി പിടിപ്പിച്ചതുമാണ് ഉപകരണം.കൈപ്പിടിയിൽ നിന്ന് ഈ ഭാഗം ഊരി മാറ്റാനാവും.കൊണ്ടു നടക്കാനും പ്രയാസമില്ല. കൃഷി വിജ്‌ഞാനകേന്ദ്രത്തിൽ ഇന്നു 10നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. 

കൃഷിശാസ്ത്രജ്ഞകൂടിയായ കലക്ടറുടെ ആവശ്യ പ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളജ് ട്രാൻസ്​​ലേഷനൽ റിസർച് ആൻഡ് പ്രഫഷനൽ ലീഡർഷിപ് സെന്ററാണ് ഉപകരണം വികസിപ്പിച്ചത്. കരയിൽ നിന്ന് ഉപകരണം ഉപയോഗിച്ച് പോള കരഭാഗത്തേക്ക് അടുപ്പിച്ച ശേഷം വാരി മാറ്റാനാവും. പടിഞ്ഞാറൻ മേഖലയിൽ പോളശല്യം രൂക്ഷമായപ്പോഴാണ് ഈ ആശയം രൂപപ്പെട്ടത്. കലക്ടർ പല തവണ കൃഷി വിജ്ഞാന കേന്ദ്രത്തിൽ എത്തി ഇതെക്കുറിച്ചു ചർച്ച നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS