കോട്ടയം ∙ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കരുനാഗപ്പള്ളി കൊച്ചുകോഴിക്കോട് ഭാഗത്ത് വിളയിൽപടീറ്റതിൽ നജിമുദ്ദീനെ (49) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽകോളജ് ആറാട്ടുവഴി ഭാഗത്തെ വീട്ടിൽകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 7.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.ഡിസംബർ 24നാണു സംഭവം.
നജിമുദ്ദീനെതിരെ കരുനാഗപ്പള്ളി, പഴയന്നൂർ, കോട്ടയം വെസ്റ്റ്, അമ്പലപ്പുഴ, ഓച്ചിറ, ശാസ്താംകോട്ട, പാലക്കാട് ടൗൺ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ കെ.ഷിജി, സിപിഒമാരായ രാഗേഷ്, അഭിലാഷ്, അനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.