ഈരാറ്റുപേട്ട ∙ മാസ വാടകയ്ക്കു വാഹനം വാങ്ങിയതിനു ശേഷം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ പാലക്കാട് അകത്തേത്തറ പ്രിയ നിവാസിൽ ശിവശങ്കരപിള്ള (69)യെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തു.
ഇയാൾ തലപ്പലം നരിയങ്ങാനം സ്വദേശിയുടെ ബൊലേറോ മാസ വാടകയ്ക്കു എടുക്കുകയും വാഹനം തിരികെ നൽകാതെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്നു. എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, എസ്ഐ വർഗീസ് കുരുവിള, സിപിഒ ഷമീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്