ADVERTISEMENT

കുമരകം ∙ ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിനായി കെടിഡിസിയിൽ പണിത കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി. 10,000 ചതുരശ്രയടിയിൽ 600 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്റർ മൂന്നര മാസം കൊണ്ടാണു പൂർത്തിയാക്കിയത്. 10 കോടി രൂപ നിർമാണത്തിനായി ചെലവഴിച്ചു. പരിസ്ഥിതി സൗഹൃദമായ പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ചാണു നിർമാണം.

പരിസ്ഥിതിക്കു കോട്ടം വരാതിരിക്കാനും കല്ല്, മണൽ, സിമന്റ് മുതലായവയുടെ ഉപഭോഗം കുറയ്ക്കുന്നതിനുമാണു പ്രീ ഫാബ് സ്റ്റീൽ ടെക്നോളജി ഉപയോഗിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആയിരുന്നു നിർമാണച്ചുമതല. സ്റ്റീൽ സ്ട്രക്ചർ നിർമാണം നടത്തിയത് പ്രീ ഫാബ് സ്റ്റീൽ ബിൽഡിങ് കമ്പനിയായ വുട്ട്സ് സ്ട്രക്ചേഴ്സാണ്.

ജോലികൾ 25ന് മുൻപ് പൂർത്തിയാക്കും

പശ്ചാത്തല സൗകര്യമൊരുക്കൽ 25നു മുൻപ് പൂർത്തീകരിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി കലക്ടർ പി.കെ.ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഹൗസ്ബോട്ടുകളും ഏഴു ബോട്ടുകളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസും മെഡിക്കൽ ടീമടക്കമുള്ള സൗകര്യങ്ങളും സജ്ജമാക്കി. സമ്മേളനത്തിന്റെ ഭാഗമായി 100 കോളജ് വിദ്യാർഥികൾക്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com