നടപ്പാത അടയ്ക്കാനുള്ള റെയിൽവേ നടപടി: ജനകീയ കൂട്ടായ്മ ദീപം തെളിച്ച് പ്രതിഷേധിച്ചു

HIGHLIGHTS
  • പൂവന്തുരുത്തിൽ വീട്ടിലേക്കുള്ള വഴി റെയിൽവേ അടയ്ക്കുന്നു
railway-closes-the-way-home-at-poovanthuruthu-protest-kottayam
പൂവന്തുരുത്തിൽ വീടുകളിലേക്കുള്ള സമീപനപാത റെയിൽവേ അടയ്ക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ ദീപം തെളിച്ച് പ്രതിഷേധിച്ചപ്പോൾ.
SHARE

പൂവന്തുരുത്ത് ∙ മേൽപാലത്തിനു സമീപം വീടുകളിലേക്കുള്ള നടപ്പാത അടയ്ക്കാനുള്ള റെയിൽവേ നടപടിക്കെതിരെ ജനകീയ കൂട്ടായ്മ ദീപം തെളിച്ച് പ്രതിഷേധിച്ചു. 65 വർഷമായി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടപ്പു വഴി അടയ്ക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

സമരത്തിൽ നിന്നു പിന്മാറില്ലെന്നു കണ്ടപ്പോൾ ജനപ്രതിനിധികൾക്കു മേൽ റെയിൽവേ കള്ളക്കേസ് എടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർഡംഗം വാസന്തി സലിം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, നഗരസഭാംഗം എബി കുന്നേൽപ്പറമ്പിൽ, ജയൻ ബി മഠം എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA