ജി–20 ഉച്ചകോടി: ഹരിതവിസ്മയം ഒരുക്കി കുമരകം; ബഗ്ഗി വാഹനങ്ങൾ എത്തി

kottayam-kumarakom
കുമരകത്ത് കൺവൻഷൻ സെന്ററിനു മുന്നിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബോട്ട് ജെട്ടി. ഈ ഭാഗത്ത് ബോട്ട് അടുക്കുന്നതിനു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴം കൂട്ടുന്നതു കാണാം.
SHARE

കുമരകം ∙ ജി –20 ഉച്ചകോടി നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിലെ ഒരുക്കം അന്തിമ ഘട്ടത്തിൽ. വേമ്പനാട്ടു കായൽ ഭാഗത്തെ റസ്റ്ററന്റിനു സമീപത്തെ ചെറിയ തുരുത്തിൽ പനമ്പ് കൊണ്ടു മേൽക്കൂര തീർത്ത വിശ്രമ കേന്ദ്രം റെഡി. കെടിഡിസിയുടെ പല ഭാഗത്തും ഈ രീതിയിൽ വിശ്രമ കേന്ദ്രം സജ്ജമാകും. 30 മുതൽ ഏപ്രിൽ 2 വരെയാണു സമ്മേളനം. ഒരുക്കം 25നു പൂർത്തിയാക്കാനാണു നിർദേശം. കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി.

സെന്ററിനുള്ളിൽ വിളക്കുകൾ തെളിഞ്ഞു. പൊലീസ് സ്പെഷൽ ബ്രാഞ്ച് സ്ഥലം സന്ദർശിച്ചു. ബിഎസ്എൻഎൽ 5ജി ഉറപ്പാക്കുന്നതിനായി കെടിഡിസിയിൽ ഇന്നലെ പുതിയ ടവർ സ്ഥാപിച്ചു. കൺവൻഷൻ സെന്ററിനു മുന്നിൽ കായൽ ഭാഗത്ത് ഫ്ലോട്ടിങ് ജെട്ടി സ്ഥാപിച്ചു. ഈ ഭാഗം ആഴം കൂട്ടുന്ന ജോലി നടക്കുന്നു.

സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫിസുകളുടെ പരിസരം പുൽത്തകിടി ഒരുക്കി മനോഹരമാക്കി. വഴികളുടെ വശങ്ങളിൽ ചെടികൾ നട്ടു. പ്രതിനിധികൾക്കു ഇതുവഴി പോകുന്നതിനായി ബഗ്ഗി വാഹനങ്ങൾ എത്തി. 8 ശിക്കാര വള്ളങ്ങളും തയാറാക്കും. സൂരി ഹോട്ടലിൽ താമസിക്കുന്ന പ്രതിനിധികളാണ് കായൽ മാർഗം ഏറെ ദൂരം സഞ്ചരിച്ച് കൺവൻഷൻ സെന്ററിൽ എത്തുന്നത്. ഇതിനായി പ്രത്യേക ജലപാത തയാറാക്കി.

കുമരകം പഞ്ചായത്ത് കുമരകം റോഡിന്റെ രണ്ടാം കലുങ്ക് മുതൽ കവണാറ്റിൻകര വരെയും അമ്മങ്കരി റോഡ് മുതൽ നാലുപങ്ക് ബോട്ട് ടെർമിനൽ വരെയും പ്രകാശം കൂടിയ 400 ബൾബുകൾ സ്ഥാപിച്ചു. കുമരകം റോഡിന്റെ നവീകരണം ഉടൻ പൂർത്തിയാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS