വൈക്കം ∙ ഇരുകൈകളും കാലുകളും ബന്ധിച്ചു വേമ്പനാട്ടുകായൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ ഏഴാം ക്ലാസ്സ് വിദ്യാർഥി. കോതമംഗലം ഇഞ്ഞൂർ കിഴക്കേ കാലായിൽ ക്രിസ് ഉല്ലാസ് ആണ് 25ന് 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന്. കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള നാലര കിലോമീറ്റർ ആണ് നീന്താൻ ലക്ഷ്യമിടുന്നത്.
കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് ഈ നേട്ടത്തിനായി ശ്രമിക്കുന്നത്. കാലാവസ്ഥ അനുകൂലം ആണെങ്കിൽ ഒന്നര മണിക്കൂർകൊണ്ട് നീന്തി കയറുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ.സൈനു അറിയിച്ചു.