ADVERTISEMENT

വൈക്കം ∙ തെരുവുനായ് ആക്രമണത്തിൽ വൈക്കം കാരയിലും സമീപപ്രദേശങ്ങളിലുമായി യുകെജി വിദ്യാർഥി ഉൾപ്പെടെ 5 പേർക്കു പരുക്ക്. മാക്കനേഴത്ത് ശ്രീജിത്തിന്റെ മകൻ യുകെജി വിദ്യാർഥി ആയുഷ് എസ്.നായർ, ഓമശേരിയിൽ കെ.എസ്.അനുപമ, ഇളന്താശേരിയിൽ അമ്മിണി (53), ഉദയനാപുരം പഞ്ചായത്ത് 5–ാം വാർഡിൽ പുതുവീട്ടിൽ രഞ്ജൻ, നെടിയാറയിൽ രാജു(45) എന്നിവർക്കാണു കടിയേറ്റത്.ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30നു വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടിവന്ന നായ ആയുഷിന്റെ തുടയിൽ കടിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കല്ലെറിഞ്ഞ് നായയെ ഓടിച്ചശേഷമാണ് രക്ഷപ്പെടുത്തിയത്.ചൊവ്വാഴ്ച സന്ധ്യയ്ക്കു സമീപത്തെ ക്ഷേത്രത്തിലേക്കു പോകുന്നതിനിടെ വീടിനു മുൻവശം റോഡിലേക്ക് ഇറങ്ങുന്നതിനിടെ അനുപമയുടെ മുട്ടിനു പിന്നിലായി കടിക്കുകയായിരുന്നു.റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് രാജു, രഞ്ജൻ എന്നിവർക്കു കടിയേറ്റത്. ഇന്നലെ 12നു കടയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നാലെ ഓടിയെത്തിയ നായ അമ്മിണിയുടെ ഇടതുകയ്യിൽ കടിക്കുകയായിരുന്നു.

നായപിടിത്തത്തിൽ പരിശീലനം നേടിയ ജിനീഷ് നായയെ പിടികൂടി. വെറ്ററിനറി ഡോക്ടർ അബ്ദുൽ ഫിറോസിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകി. ജാഗ്രതാ നടപടി സ്വീകരിച്ചതായി സ്ഥിരസമിതി അധ്യക്ഷരായ പ്രീത രാജേഷ്, സിന്ധു സജീവൻ,കൗൺസിലർ പി.ഡി.ബിജിമോൾ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com