ADVERTISEMENT
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ ഇന്നു സമാപിക്കും. ഇന്നു രാവിലെ 7ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. വൈകിട്ട് 6നു കാരാപ്പുഴ അമ്പലക്കടവ് ആറാട്ടുകുളത്തിലാണു ചടങ്ങുകൾ. 6.30നു തിരിച്ചെഴുന്നള്ളിപ്പ്. കാരാപ്പുഴ മാളികപ്പീടിക മുതൽ പ്രധാനപ്പെട്ട കവലകളിൽ വരവേൽപു നൽകും. ആറാട്ട് തിരിച്ചെഴുന്നള്ളത്തിൽ വയസ്ക്കര ഇല്ലത്തു നേരിട്ടെത്തി പറ വഴിപാട് സ്വീകരിക്കും. ഇല്ലത്തെ കാരണവർ നീലകണ്ഠൻ മൂസിന്റെ നേതൃത്വത്തിൽ വഴിപാടു നടത്തും.
പുലർച്ചെ 1.30നാണ് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com