ചങ്ങനാശേരി ∙ അത്യാധുനിക സൗകര്യങ്ങളോടെയുള്ള തിയറ്റർ ഒരുക്കി കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ. പഠന ആവശ്യങ്ങൾക്കും സിനിമകളുടെ പ്രിവ്യൂ ഉൾപ്പെടെയുള്ള സാധ്യതകളും കണക്കിലെടുത്താണ് വിശാലമായ രീതിയിൽ ‘മീഡിയ വില്ലേജ് സിനിമാസ്’ എന്ന പേരിൽ തിയറ്റർ നിർമിച്ചിരിക്കുന്നത്.
സവിശേഷതകൾ
235 പുഷ് ബാക്ക് സീറ്റുകൾ. അക്കൗസ്റ്റിക് ഇന്റീരിയർ. 7.1 ക്യുഎസ്സി സൗണ്ട് സിസ്റ്റം.10 x 5.6 മീറ്റർ സ്ക്രീൻ ബാർകോ എഫ് 80 അൾട്രാ എച്ച്ഡി 4കെ ലേസർ പ്രൊജക്ടർ.സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ പ്രവർത്തനം ആരംഭിച്ചതിന്റെ 20–ാം വർഷത്തിലാണ് തിയറ്റർ ആരംഭിക്കുന്നത്. മാധ്യമ പഠനവുമായി ബന്ധപ്പെട്ട് 6 ഡിഗ്രി കോഴ്സുകളും 5 പിജി കോഴ്സുകളുമാണ് കോളജിൽ ഉള്ളത്. ഡോൾബി അറ്റ്മോസ് പ്രീമിക്സ് സ്റ്റുഡിയോ, ഗ്രീൻ മാറ്റ് സ്റ്റുഡിയോ ഫ്ലോർ, ഓഡിയോ സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ കോളജിലുണ്ട്. തിയറ്റർ പ്രവർത്തനസജ്ജമാകുന്നതോടെ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പരിപാടികൾ കോളജിൽ സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.