ADVERTISEMENT

വൈക്കം ∙ ഈ കായൽത്തീരത്തെ ഓരോ മണൽത്തരിയും വിളിച്ചുപറയുന്നു: ‘സമരപ്പോരാളികളേ, നിങ്ങൾ തോറ്റിരുന്നുവെങ്കിൽ തോൽക്കുന്നതു കാലമായിരുന്നു.’ വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷത്തിന്റെ പ്രധാന വേദിയായ കായലോരബീച്ചിൽ സമരപുളകങ്ങൾ ഓരോ അണുവിലും അരിച്ചുകയറുകയാണ്. കെപിസിസിയുടെ ആഘോഷത്തിനാണ് ഇന്ന് ഇവിടം ഒരുങ്ങിയിരിക്കുന്നത്. മറ്റന്നാൾ സംസ്ഥാന സർക്കാരിന്റെ ആഘോഷം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. 

vaikom-satyagraha-centenary-celebration-of-kpcc1-kottayam
കെപിസിസി സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിക്കു മുൻപിൽ 3 സമുദായങ്ങളുടെ പ്രതിനിധികളായി തീണ്ടൽപലക മറികടക്കുന്നതിന്റെ കട്ടൗട്ട്.

എഐസിസി അധ്യക്ഷനായ ശേഷം മല്ലികാർജുൻ ഖർഗെ ആദ്യമായി വൈക്കത്തെത്തുന്ന പരിപാടിക്കായി വേദി ഒരുങ്ങിക്കഴിഞ്ഞു. ത്രിവർണ പതാകകളിൽ കായലോരം നിറഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്തി കെപിസിസി അധ്യക്ഷനും കോൺഗ്രസ് നേതാക്കളും ഓടിനടക്കുന്നു. വലിയ വേദിയും പന്തലുമാണ് ഒരുക്കിയിരിക്കുന്നത്. സമരചരിത്രം നൽകുന്ന ആവേശം നിറഞ്ഞുതുളുമ്പുന്ന അറിയിപ്പുകൾ നഗരവീഥികളിൽ സദാ മുഴങ്ങുന്നു. സത്യഗ്രഹസമരപ്പോരാളികളുടെ ചിത്രങ്ങളാൽ നാടു നിറഞ്ഞു. ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന 6 ജാഥകളിൽ അഞ്ചെണ്ണം ഇന്നലെ വൈകിട്ട് വൈക്കത്തെത്തി. ആലപ്പുഴയിൽ നിന്നുള്ള ജാഥ ഇന്നെത്തും. വൈക്കത്തെ വഴികളെല്ലാം ഇന്നു കായലോര ബീച്ചിലേക്കാണ്. 

ഉദ്ഘാടനത്തിന് ഖർഗെ

∙ കെപിസിസിയുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തും. അവിടെ നിന്നു ഹെലികോപ്റ്ററിൽ വന്ന് തലയോലപ്പറമ്പ് ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് ഇറങ്ങും. തുടർന്നു റോഡ് മാർഗം വൈക്കം കായലോര ബീച്ചിലെ സമ്മേളനവേദിയിലേക്ക് എത്തും.

വാഹന പാർക്കിങ് 

∙ വിവിധ ജില്ലകളിൽ‌ നിന്നെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണം ഇങ്ങനെ:

കോട്ടയം, പത്തനംതിട്ട (തലയോലപ്പറമ്പ്) വഴി വരുന്ന ബസുകൾ പ്രവർത്തകരെ വലിയ കവലയിൽ ഇറക്കണം. ഈ ബസുകളുടെ പാർക്കിങ് ചുവടെ: 

∙ മടിയത്തറ

∙ ഓപ്പോ, നാഗംപൂഴിമന ഗ്രൗണ്ട്

∙ വർമാസ് സ്കൂൾ ഗ്രൗണ്ട്

∙ ഉദയനാപുരം ക്ഷേത്ര മൈതാനം

∙ നാനാടം ആതുരാശ്രമം സ്കൂൾ ഗ്രൗണ്ട്

∙ കൂട്ടുമ്മേൽ സ്കൂളിനു സമീപം

∙ ഓപ്പോ, സാരംഗിയാട്

 

എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകൾ വലിയകവലയിൽ പ്രവർത്തകരെ ഇറക്കണം. പാർക്കിങ് ചുവടെ:

∙ ലിങ്ക് റോഡിനു സമീപം മൂന്നു ഗ്രൗണ്ട്

∙ പുളിഞ്ചുവട് – ചാലപ്പറമ്പ് മൂന്നു ഗ്രൗണ്ട്

∙ അരീക്കുളങ്ങര ക്ഷേത്ര ഗ്രൗണ്ട്

∙ വല്ലകം പള്ളി ഗ്രൗണ്ട്

∙ ഇളങ്കാവ് ക്ഷേത്ര മൈതാനം

∙ വടയാർ മാർസ്ലീബാ സ്കൂൾ ഗ്രൗണ്ട്

∙ തലയോലപ്പറമ്പ് തിരുപുരം ക്ഷേത്ര മൈതാനം

∙ തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂൾ മൈതാനം

∙ തലയോലപ്പറമ്പ് ബിഎച്ച്എസ് ഗ്രൗണ്ട്

∙ തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ട്

∙ തലയോലപ്പറമ്പ് പള്ളി മൈതാനം

∙ തലയോലപ്പറമ്പ് ജിഎച്ച്എസ് സ്കൂൾ മൈതാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com