മന്ത്രി വീണ കരഞ്ഞത് ഗ്ലിസറിനിട്ട്: തിരുവ‍ഞ്ചൂർ

Thiruvanchoor Radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ
SHARE

കോട്ടയം ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് കരഞ്ഞതു ഗ്ലിസറിൻ ഉപയോഗിച്ചാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ദനയുടെ മരണത്തിൽ മന്ത്രിക്ക് എന്തെങ്കിലും സങ്കടമുണ്ടായിരുന്നെങ്കിൽ സ്വന്തം നിലപാട് തിരുത്തിപ്പറയേണ്ടതായിരുന്നു. അതു ചെയ്യാതെ വന്ദനയുടെ മാതാപിതാക്കളുടെ മുന്നിൽ കരഞ്ഞു കാണിച്ചതുകൊണ്ടു കാര്യമുണ്ടോ? അതിനാലാണു മന്ത്രിയുടേതു കഴുതക്കണ്ണീരെന്നു പച്ചമലയാളത്തിൽ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS