ADVERTISEMENT

കടുത്തുരുത്തി∙ ആരോഗ്യവകുപ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ആഹാരം പിടിച്ചെടുത്തു. ഹോട്ടലുകൾ വൃത്തിഹീനമായ അന്തരീക്ഷത്തിലാണു പ്രവർത്തിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. വാലാച്ചിറയിലും കടുത്തുരുത്തി ഇടക്കര വളവിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നാണ് പഴകിയ ആഹാരം പിടിച്ചെടുത്തത്. ഹെൽത്ത് കാർഡ് എടുക്കാത്ത 4 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.

മലിനജലം പൊട്ടിയൊഴുകുന്നതായി കാണപ്പെട്ട ആപ്പാഞ്ചിറ മാന്നാറിലെ റസ്റ്ററന്റ് അടച്ചു പൂട്ടുന്നതിനു പഞ്ചായത്ത് സെക്രട്ടറിക്കു കത്തുനൽകി. കടുത്തുരുത്തി മേഖലയിലെ പല ഹോട്ടലുകളിലും ആഹാരസാധനങ്ങൾ വൃത്തിരഹിതമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നതെന്നു കണ്ടെത്തിയിരുന്നു. സാധനങ്ങൾക്കു പല വില ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com