ADVERTISEMENT

കോട്ടയം ∙ ജില്ലയിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ പരിസരവും നാളെ പൊതു ശുചീകരണ യജ്ഞത്തിലൂടെ ശുചിയാക്കും. രാവിലെ 9നു ശുചീകരണം ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം  9നു കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിക്കും.

ശുചീകരണ യഞ്ജത്തിലൂടെ ലഭിക്കുന്ന ജൈവമാലിന്യം കുഴി കംപോസ്റ്റാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ വഴിയോ സംസ്കരിക്കണം. അജൈവ മാലിന്യം ഓഫിസ് പരിധിയിലുള്ള തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട ഹരിതകർമ സേനയ്ക്കു കൈമാറണം. ഇ-മാലിന്യം, കേടായ ഫർണിച്ചർ എന്നിവ ക്ലീൻ കേരള കമ്പനിക്കു കൈമാറണം. കമ്പനി ഏജന്റുമാർ മാലിന്യം നേരിട്ടു ശേഖരിക്കും. ശുചീകരണത്തിന് എൻഎസ്എസ്, എൻസിസി, എസ്പിസി, എൻവൈകെ വൊളന്റിയർമാരുടെ സഹായം തേടാം. ജൂൺ 5നു ജില്ലയിലെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫിസുകളായി പ്രഖ്യാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com