ADVERTISEMENT

കുമരകം ∙ വേമ്പനാട്ടുകായൽ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി നടത്തുന്ന ക്ലീൻ വേമ്പനാട് പദ്ധതിക്കു തുടക്കമായി. ചീപ്പുങ്കലിൽ കലക്ടർ ഡോ. പി.കെ.ജയശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റ് എൻജിനീയർ ബി.ബിജു, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഷനേജ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി സോജി ജെ.ആലുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

വിവിധ താേടുകളിലൂടെ വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹൗസ് ബോട്ടുകളിൽ ശേഖരിച്ച് കരയിൽ എത്തിക്കുന്നതാണ് പദ്ധതി. 

ഇതിനായി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച്, വല ഘടിപ്പിച്ച അലുമിനിയം തോട്ടികൾ എല്ലാ ബോട്ടുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com