കോട്ടയം ∙ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ്, ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽകുഴിയിൽ എം.അരുൺ (30) ആണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ആരോഗ്യവകുപ്പിൽ ക്ലാർക്ക് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് സംക്രാന്തി സ്വദേശിയിൽനിന്ന് 6.70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡും ഓഫിസ് സീലും യൂണിഫോമും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ജോലിത്തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.