മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ
Mail This Article
×
കോട്ടയം ∙ എംബിബിഎസിന് സീറ്റ് നൽകാമെന്നു വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് തോട്ടടി വട്ടടി ഭാഗത്ത് കടുപ്പിലാറിൽ കെ.പി.പുന്നൂസിനെ (80) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശിയുടെ മകൾക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു കേസ്. പല തവണയായാണ് 25 ലക്ഷം രൂപ നൽകിയതെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.