ADVERTISEMENT

അതിരമ്പുഴ∙ മുണ്ടുവേലിപ്പടി കലുങ്ക് നിർമാണം പൂർത്തിയാക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. കലുങ്ക് നിർമാണത്തിന്റെ പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന വിഹിത ഫണ്ട്‌ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമാണവും റോഡിന്റെ പുനരുദ്ധാരണവും നടത്തുന്നത്. 

റോഡ് പുനരുദ്ധാരണം വാഹന ഗതാഗത തടസ്സം ഉണ്ടാകാതെ 15 ദിവസം കൊണ്ടു പൂർത്തിയാകുമെന്ന് ഡോ. റോസമ്മ സോണി അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡംഗം ജോസ് അഞ്ജലി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഫസീന സുധീർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com