വന്യമ്യഗശല്യത്തിനു പരിഹാര നടപടികൾ വേണം, വനംവകുപ്പ് സെക്‌ഷൻ ഓഫിസിന് മുന്നിൽ മാർച്ചും ധർണയും

pattika-varga-march-darna
വന്യമ്യഗശല്യത്തിനു പരിഹാര നടപടികൾ വേണമെന്നും ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കാളകെട്ടി പട്ടികവർഗ ഊരുകൂട്ടത്തിന്റെ വനംവകുപ്പ് സെഷൻ ഓഫിസിനു മുന്നിലേക്ക് നടന്ന് മാർച്ച്.
SHARE

എരുമേലി ∙ വന്യമ്യഗശല്യത്തിനു പരിഹാര നടപടികൾ വേണമെന്നും ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കാളകെട്ടി പട്ടികവർഗ ഊരുകൂട്ടത്തിന്റെ കാളകെട്ടി വനംവകുപ്പ് സെക്‌ഷൻ ഓഫിസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. വാർഡ് അംഗം സനില രാജൻ ഉദ്ഘാടനം ചെയ്തു.

ഊരുമൂപ്പൻ വി.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു.പട്ടികവർഗ ഊരുകൂട്ട സെക്രട്ടറി എം.എസ്. സതീഷ്, എസ്‍എൻഡിപി ശാഖാ വൈസ് പ്രസിഡന്റ് പി.ജി. റെജിമോൻ, വിഎൻ സമാജം ശാഖാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, പിആർഡിഎസ് യുവജന സെക്രട്ടറി ആർ.സി. വ്യാസൻ, മാത്തുക്കുട്ടി തടത്തിൽ അഖില തിരുവിതാംകൂർ ശാഖാ സെക്രട്ടറി പി.എസ്. രാജു, ഐക്യമലയരയ അംഗം ജലജ മധുസൂതനൻ, എഡിഎസ് അംഗം രമണി ദിവാകരൻ, ഊര് അംഗം വി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

മൂക്കൻപെട്ടി ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് മാർച്ച് വനം വകുപ്പ് ഓഫിസിനു മുന്നിൽ സമാപിച്ചു. എരുമേലി, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ താമസിക്കുന്നതും വനാവകാശ രേഖ ലഭിച്ചിട്ടുള്ളതുമായ 7000 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുക, ‌വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കയറുന്നതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. 

bjp-march-darna
വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലി വനം വകുപ്പ് റേഞ്ച് ഓഫിസിനു മുന്നിൽ നടത്തിയ ധർണ.

ബിജെപി വനം വകുപ്പ് റേഞ്ച് ഓഫിസ് മാർച്ച് 

എരുമേലി ∙ വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കണം, കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനം വകുപ്പ് റേഞ്ച് ഓഫിസ് മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്‌ റോയ് ചാക്കോ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെൽ കോഓർഡിനേറ്റർ കെ ആർ സോജി, ന്യൂനപക്ഷ മോർച്ച ദേശീയ കൗൺസിൽ അംഗം സുമിത് ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ആർ.സി. നായർ, അനിയൻ എരുമേലി തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS