ADVERTISEMENT
എരുമേലി ∙ കോളജ് ബസും ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എരുമേലി – റാന്നി റോഡിൽ മറ്റന്നൂർക്കരയിലാണ് അപകടം. പത്തനംതിട്ടയിലെ സ്വകാര്യ എൻജിനീയറിങ് കോളജിന്റെ ബസ് ആണ് ഓട്ടോറിക്ഷയിലും പിന്നാലെ എത്തിയ കാറിലും ഇടിച്ചത്. ബസ് എരുമേലിയിലേക്കു വരികയായിരുന്നു. വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയപ്പോഴാണ് ഓട്ടോയിലും കാറിലും ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബസിൽ 2 വിദ്യാർഥികളും ഓട്ടോ റിക്ഷയിൽ യാത്രക്കാരിയും ഉണ്ടായിരുന്നു. ഓട്ടോ പൂർണമായി തകർന്നു. എരുമേലി പൊലീസ് കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com