ADVERTISEMENT

കുമരകം ∙ വൈദ്യുതി മുടങ്ങിയാൽ വേഗം പുന:സ്ഥാപിക്കാൻ സംവിധാനമായി എന്ന വൈദ്യുതി വകുപ്പിന്റെ പ്രഖ്യാപനം വെറുംവാക്കായി. പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ നസ്രത്ത് ഭാഗത്ത് ഇന്നലെ രാത്രി വൈദ്യുതി മുടങ്ങിയതു 8 മണിക്കൂർ. തിങ്കളാഴ്ച വൈകിട്ട് 5ന് മുടങ്ങിയ വൈദ്യുതി രാത്രി ഒരു മണിയോടെ എത്തിയെങ്കിലും 3 മണിയോടെ വീണ്ടും പോയി. പിന്നീട് വന്നത് ചൊവ്വാഴ്ച രാവിലെ ആറരയോടെയും. വൈദ്യുതി ഇല്ലാതെ ജനം ദുരിതത്തിലായ ദിവസമായിരുന്നു തിങ്കളാഴ്ച രാത്രി. വൈദ്യുതി ഓഫിസിലേക്കു വിളിച്ചാൽ ഫോൺ എടുത്തില്ല.

   അതിനാൽ വൈദ്യുതി മുടക്കത്തിന്റെ കാര്യം പോലും അറിയാൻ കഴിയാതെ വന്നു. സമീപം പ്രദേശങ്ങളിൽ വൈദ്യുതി ഉള്ളപ്പോഴാണു ഇവിടെ വൈദ്യുതി ഇല്ലാതെ ജനം ബുദ്ധിമുട്ടിയത്. രാത്രി ലൈനിലെ തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതാണു വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയാതെ വന്നത്. ജി–20 സമ്മേളന ഭാഗമായി വൈദ്യുതി വിതരണം സുഗമമാക്കാൻ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചിരുന്നു. വൈദ്യുതി മുടങ്ങിയാൽ എത്രയും വേഗം പുന:സ്ഥാപിക്കാൻ കഴിയുമെന്നായിരുന്നു വൈദ്യുതി വകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ ജനങ്ങൾക്കു ഇതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. പതിവ് പോലെ മുടങ്ങിയ വൈദ്യുതി വിതരണം മണിക്കൂറുകൾക്കു ശേഷം എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com