ADVERTISEMENT

കോട്ടയം ∙ റോഡിൽ നനവുണ്ടെങ്കിലും വൃത്തിയായി കുഴികൾ അടയ്ക്കാൻ കഴിയുന്ന ഇൻഫ്രാറെഡ് ഹോട് ടു ഹോട് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് കോട്ടയത്ത് ഉപയോഗിച്ചു തുടങ്ങുന്നത്. ഇൻഫ്രാറെഡ് ഹീറ്റർ, റീജുവനേറ്റ് സ്പ്രേയർ, ഹോട്ട് ബോക്സ്, കോംപാക്ടർ എന്നിവ ചേരുന്നതാണ് പുതിയ യന്ത്ര സംവിധാനം. ഈ യന്ത്രങ്ങൾ ഉപയോഗിച്ച് റോഡ് റിപ്പയർ ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കാരിത്താസ് ജംക്‌‍ഷനിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.

കോംപാക്ടർ ഉപയോഗിച്ച് കുഴി ഉൾപ്പടെയുള്ള ഭാഗം നിരപ്പാക്കുന്നു.
കോംപാക്ടർ ഉപയോഗിച്ച് കുഴി ഉൾപ്പടെയുള്ള ഭാഗം നിരപ്പാക്കുന്നു.

ഇൻഫ്രാറെഡ് ഹീറ്റർ എൽപിജി ഗ്യാസ് കൊണ്ടാണ് പ്രവർത്തിക്കുന്നത്. കുഴി ഉള്ള ഭാഗം ഹീറ്റർ ഉപയോഗിച്ച്  140 ഡിഗ്രി സെൽഷ്യസ് വരെ ചൂടു പിടിപ്പിക്കുന്നു. ഈ ഭാഗത്തെ ടാർ ഇളക്കുന്നു. ചൂടുള്ള ബിറ്റുമിൻ കോൺക്രീറ്റ് മിശ്രിതം ഇടുന്നു.  ഇതിനു മുകളിൽ എമൽഷൻ (ടാർ മിശ്രിതം) സ്പ്രേ ചെയ്യുന്നു.  കോംപാക്ടർ ഉപയോഗിച്ച് കുഴി ഉൾപ്പടെ ഭാഗം നിരപ്പാക്കുന്നു. 20 മിനിറ്റിനുള്ളിൽ റോഡ് ഉപയോഗിക്കാൻ റെഡി. കുഴിയടച്ച ഭാഗം പഴയ റോഡിന്റെ അതേ നിരപ്പിൽത്തന്നെയായിരിക്കും. ഇതിനാൽ ഇരുചക്രവാഹനങ്ങൾക്കും മറ്റും സുരക്ഷിതമായി ഓടാൻ കഴിയും. ഒരു കോടിയിലധികം രൂപയാണ് ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ വില. കളത്തിപ്പടിയിലുള്ള യൂറോപ്യൻ റോഡ് എക്യുപ്മെന്റ്സ് എന്ന സ്ഥാപനമാണ് യന്ത്രത്തിന്റെ വിതരണക്കാർ.

മനോജ് ഇട്ടി, യൂറോപ്യൻ റോഡ് എക്യുപ്മെന്റ്സ് ഉടമ

‘‘ചെറിയ വിള്ളലുകളും കുഴികളും ഉണ്ടാകുമ്പോൾതന്നെ അടച്ചാൽ റോഡിന്റെ തകർച്ച ഒഴിവാക്കാം. യൂറോപ്പിൽ വർഷങ്ങളായി ഈ രീതിയിലാണ് റോഡ് പരിപാലിക്കുന്നത്.’’

തോമസ് മാത്യു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ 

‘‘പുതിയ സംവിധാനത്തിൽ കുഴി അടയ്ക്കാൻ മെറ്റലും മറ്റും അധികം വേണ്ട. മഴക്കാലത്ത് കുഴിയടയ്ക്കും മുൻപ് റോഡ് ചൂടാക്കാൻ രണ്ടര മണിക്കൂർ വരെ വേണമായിരുന്നു. ഇനി എട്ടു മിനിറ്റു മതി.’’

രാജി മാത്യു, കോൺട്രാക്ടർ

‘‘എംസി റോഡിൽ കോട്ടയം-അങ്കമാലി, തൊടുപുഴ-പൊൻകുന്നം, മൂന്നാർ ടോപ് സ്റ്റേഷൻ, മാവേലിക്കര-കോഴഞ്ചേരി റോഡുകളുടെ ഏഴു വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയുടെ കരാറാണ് എടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്കുള്ള വാഹനം പ്രധാന റോഡുകളിലൂടെ പട്രോളിങ് നടത്തും. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കും.’’

English Summary: New machines arrive to plug the potholes on the road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT