വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചനവുമായി രൂപതാ സംഘടനകൾ
Mail This Article
കാഞ്ഞിരപ്പള്ളി ∙ അമൽജ്യോതി എൻജിനീയറിങ് കോളജിലെ ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി രൂപതയിലെ സംഘടനകളുടെ സംയുക്ത യോഗം അറിയിച്ചു.വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുന്നതിനു മുൻപേ കെട്ടുകഥകൾ പ്രചരിപ്പിക്കരുതെന്ന് യോഗം അഭ്യർഥിച്ചു.
കോളജിനെതിരായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി. അക്കാദമിക് നിയമങ്ങൾക്കനുസരിച്ച് അച്ചടക്കത്തോടെ മുന്നോട്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ തകർക്കാനുള്ള സംഘടിത നീക്കം ചെറുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. രൂപതാ എകെസിസി പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് പ്രഫ. സാജു ഏബ്രഹാം കൊച്ചുവീട്ടിൽ, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തിൽ, യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.