വിദേശികളെ എങ്ങനെ സ്വീകരിക്കണം?; മാർഗരേഖ തയാർ, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

vembanad lake
.
SHARE

കുമരകം ∙ കുമരകത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളെ എങ്ങനെ വരവേൽക്കണം എന്നതിനു മാർഗ രേഖ. റിസോർട്ടുകളിലും ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും ഹോംസ്റ്റേകളിലും എത്തുമ്പോൾ എങ്ങനെ ഇവരെ സ്വീകരിക്കണം പാലിക്കേണ്ട ചട്ടങ്ങൾ എന്നിവയെക്കുറിച്ചു കൊച്ചിയിലെ ഫോറിനേഴ്സ് റിജിയനൽ റജിസ്ട്രേഷൻ ഓഫിസ് ബോധവൽക്കരണ ക്ലാസ് നടത്തി.

വിദേശ വിനോദ സഞ്ചാരികൾക്കായുള്ള ഫോം എ,ബി,സി എന്നിവയുടെ നിയമവശങ്ങളും മറ്റും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കു മനസ്സിലാക്കി കൊടുത്തു. ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് ആണു പരിപാടി സംഘടിപ്പിച്ചത്. ഭാരവാഹികളായ സഞ്ജയ വർമ, കെ.അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.

നിയമ വശങ്ങളെപ്പറ്റി ഫോറിനേഴ്സ് റിജിയനൽ റജിസ്ട്രേഷൻ ഓഫിസ് ഇൻസ്പെക്ടർ വസന്ത്കുമാറും സാങ്കേതിക വിദ്യയെ ടെക്നിക്കൽ ഡയറക്ടർ ജയകുമാറും ക്ലാസ് എടുത്തു. ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് അംഗങ്ങൾ, ഹൗസ് ബോട്ട്, ഹോംസ്റ്റേ അംഗങ്ങളും പങ്കെടുത്തു.

English Summary: How should foreigners be received?; A guideline preparation and awareness class was also organized

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS