ADVERTISEMENT

സീറ്റൊഴിവ് : കിടങ്ങൂർ ∙ ഗവ.എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻആർഐ സീറ്റുകളിലേക്കുള്ള 2-ാം ഘട്ട അഡ്മിഷൻ 12നു നടത്തും. പ്ലസ് ടു സയൻസ് വിഷയങ്ങളിൽ 45 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. കോളജ് ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. 12നു 1നു മുൻപ് അപേക്ഷ നൽകണം. ഫോൺ: 9188255056‌.

ഡപ്യൂട്ടി ഡയറക്ടർ

കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ ഇ ലേണിങ് ആൻഡ് ടെക്നിക്കൽ ഡപ്യൂട്ടി ഡയറക്ടറുടെ  താൽക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 65. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

റിസർച് ഫെലോ

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിന്റെ പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: 70% മാർക്കോടെ ബയോകെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം. ഉയർന്ന പ്രായപരിധി: 28.  കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

ഇന്റർവ്യൂ 16ന്

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് ഹോസ്റ്റലിലേക്കു കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് 16നു   11നു വകുപ്പ് ഓഫിസിൽ വോക് ഇൻ ഇന്റർവ്യൂ നടത്തും.

ചെസ് ടീം

കോട്ടയം ∙ സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ അണ്ടർ 19 ചെസ് ടീം (ആൺ– പെൺ) സിലക്‌ഷൻ 10നു കഞ്ഞിക്കുഴി ചെസ് അസോസിയേഷന്റെ ഓഫിസിൽ നടക്കും. ഫോൺ: 80895 25647.

ഇന്റർവ്യൂ മാറ്റി

വൈക്കം ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നാളെ  നടത്താനിരുന്ന വോക്-ഇൻ-ഇന്റർവ്യൂ 15ന് നടക്കും. കത്ത് ലഭിച്ചവർ 15ന് 11ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 04829 216361.

അപേക്ഷ ക്ഷണിച്ചു 

കാണക്കാരി ∙ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481 2531644, 9884155900

വൈദ്യുതി മുടക്കം

തീക്കോയി ∙ വെള്ളികുളം, മാർമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുത മുടങ്ങും.

രാമപുരം ∙ മഞ്ചാടിമറ്റം ട്രാൻസ്ഫോമറിന്റെ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ∙ കൈപ്പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ∙ പുലിക്കുഴി, എണ്ണയ്ക്കാച്ചിറ, റെയിൻബോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.15 മുതൽ 5.15 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ∙ ആനന്ദാശ്രമം, ചുടുകാട്, വേഴക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൊൻകുന്നം∙ പറപ്പള്ളിത്താഴെ ഭാഗത്ത് ഇന്നു രാവിലെ 9 മുതൽ വൈകിട്ട്  5 വരെ   വൈദ്യുതി മുടങ്ങും.

അയ്മനം ∙ തൊണ്ടമ്പ്ര, കുമ്മനം, താഴത്തങ്ങാടി, ഇടയ്ക്കാട്ടുപള്ളി, അമ്പൂരം, പൊൻമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 12.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നീണ്ടൂർ ∙ തേനാകര, പുളിക്കൽ, പുളിങ്കാല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ∙ കുന്നംപള്ളി, കാട്ടാമ്പാക്ക്, മുഞ്ഞനാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ∙ കാടമുറി, പാണുകുന്ന്, പന്നിക്കോട്ടുപാലം, ചക്കംചിറ, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, വെട്ടിയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ∙ പുത്തേട്ട്, ചവിട്ടുവരി, കുമാരനല്ലൂർ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

അധ്യാപക ഒഴിവ് 

ചങ്ങനാശേരി ∙ പൂവം ഗവ. യുപി സ്കൂളിൽ ഹിന്ദി (പാർട്ട് ടൈം), എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിനായി എത്തണം. കെ. ടെറ്റ് നിർബന്ധം. ഫോൺ : 9496413466.

പായിപ്പാട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (സീനിയർ) കൊമേഴ്സ് അധ്യാപകന്റെയും ഒഴിവുണ്ട്. യോഗ്യതയുള്ളവർ 14ന് 2ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിനായി എത്തണം.

വാഴപ്പള്ളി ∙ ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇഡി ടീച്ചറുടെ ഒഴിവിലേക്ക് എം കോം, ബി എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ 12ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ എത്തണം.

റിസർച് ഫെലോ

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോ സയൻസസിന്റെ പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: 70% മാർക്കോടെ ബയോകെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം. ഉയർന്ന പ്രായപരിധി: 28.  കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

വോക് ഇൻ ഇന്റർവ്യൂ

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് ഹോസ്റ്റലിലേക്കു കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് 16നു രാവിലെ 11നു വകുപ്പ് ഓഫിസിൽ വോക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷ നൽകാം

പാമ്പാടി ∙ എൽബിഎസ് സെന്ററിൽ എസ്എസ്എൽസി പാസായവർക്ക് ആരംഭിക്കുന്ന ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സിനു ഒഴിവുള്ള സീറ്റിൽ അപേക്ഷിക്കാം. ഫോൺ. 9895041706, 0481–2505900.

കാണക്കാരി ∙ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481 2531644, 9884155900

അപേക്ഷ ക്ഷണിച്ചു 

കാണക്കാരി ∙ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481 2531644, 9884155900

പ്രബന്ധ മത്സരം

ഉഴവൂർ ∙പഞ്ചായത്തിന്റെ നേതൃത്വത്തിൽ, മാലിന്യമുക്ത കേരളം 2023 പ്രവർത്തനങ്ങളുടെ ഭാഗമായി എംജി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സഹകരണത്തോടെ കോളജ്, സർവകലാശാല വിദ്യാർഥികൾക്കായി ‘തദ്ദേശഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജനവും: പ്രശ്നം, പ്രതിവിധി, പ്രയോഗം’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രബന്ധ രചന മത്സരത്തിൽ പ്രബന്ധങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി 20 വരെ നീട്ടി. 0482 2240124

ശിഖരം മുറിക്കണം

കാണക്കാരി ∙പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ ഉടമസ്ഥർ സ്വന്തം ചെലവിൽ വെട്ടിമാറ്റണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോഴിക്കുഞ്ഞ് 

പാലാ ∙ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നാളെ  8.30 മുതൽ അഗ്രിമ കർഷക മാർക്കറ്റിൽ ബിവി 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, ഗിനിക്കോഴിക്കുഞ്ഞുങ്ങൾ, ഹെടെക് കോഴിക്കൂടുകൾ, ഒരു മാസമായ കാടക്കുഞ്ഞുങ്ങൾ എന്നിവയെ വിതരണം ചെയ്യും. ഫോൺ: 9074556724.

ഗ്രാമസഭ ഇന്ന് 

കല്ലറ ∙ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ ഇന്ന് 11ന് പുത്തൻ പള്ളി പാരിഷ് ഹാളിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അറിയിച്ചു.

കെട്ടിട നിർമാണംഅറിയിക്കണം

കോരുത്തോട് ∙ അനുമതി ഇല്ലാതെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയോ, നിലവിലുള്ള കെട്ടിടങ്ങൾക്കു മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളവർ പഞ്ചായത്തിൽ അറിയിക്കണം. ഫോറം 9 ബിയിൽ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ 30നു മുൻപ് സമർപ്പിക്കാം. യഥാസമയം വിവരങ്ങൾ അറിയിക്കാത്ത ആളുകളിൽ നിന്ന് 1000 രൂപ പിഴ ഇൗടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com