ADVERTISEMENT

തലയോലപ്പറമ്പ് ∙ മിഠായിക്കുന്നം ഭാഗത്ത് വീട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിഠായിക്കുന്നം തെക്കിനേഴത്ത് ഗോപകുമാർ (28), സഹോദരൻ ഗോകുൽ (24), പാറകണ്ടം പാലിയകുന്നേൽ ഗിരീഷ് കുമാർ(42), പൊതി മനുപുഞ്ചയിൽ വീട്ടിൽ ധനീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

തന്റെ മകളെ ദേഹോപദ്രവം ഏൽപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാനായി ഗിരീഷ് കുമാറും ധനീഷും കഴിഞ്ഞ 6നു ഗോപകുമാർ, ഗോകുൽ എന്നിവരുടെ വീട്ടിൽ ചെല്ലുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

ഇരുകൂട്ടർക്കുമെതിരെ പൊലീസ് വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്എച്ച്ഒ കെ.ആർ.ബിജു, എസ്ഐമാരായ എൻ.ജി.സിവി, സുശീലൻ, സജികുമാർ, സിപിഒ ഗിരീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com