ADVERTISEMENT
വാഴൂർ റോഡിൽ അരമനപ്പടിക്കു സമീപത്തു നിന്നാണ് ഈ ദൃശ്യം. പൈപ്പ് പൊട്ടി വെള്ളം പ്രവഹിക്കുന്നതിന്റെ ഫലമായി കുഴി രൂപപ്പെടുന്ന ഈ ഭാഗത്ത് എത്ര തവണ കുഴി അടച്ചെന്ന് അടച്ചവർക്കോ നിർദേശം നൽകിയവർക്കോ പോലും ഓർമ കാണില്ല. കുഴി മൂടി കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും വെള്ളം റോഡിലൂടെ പ്രവഹിക്കും. കുഴി മൂടിയത് വീണ്ടും പൊളിയും. ഇല്ലെങ്കിൽ മീറ്ററുകളുടെ വ്യത്യാസത്തിൽ പുതിയ കുഴി രൂപപ്പെടും. കുഴി വലുതാകുമ്പോൾ വീണ്ടും മൂടും. കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയപടിയാകും. ഇവിടെ മാത്രമല്ല, റെയിൽവേ ജംക്ഷനിലുമുണ്ട് സമാനമായ കാഴ്ച. കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കുഴികൾ രൂപപ്പെട്ട ഭാഗത്ത് ട്രാഫിക് കോൺ വച്ചിരിക്കുന്നതാണ് ചിത്രത്തിൽ. അപകടത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ചില മുന്നറിയിപ്പുകൾ.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com