ADVERTISEMENT

ഈരാറ്റുപേട്ട ∙ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികൾ ഉന്നത നിലവാരത്തിൽ എത്തിയെങ്കിലും സഞ്ചാരികളുടെ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം.     സഞ്ചാര കേന്ദ്രങ്ങളിൽ പേരിനു ശുചിമുറി സൗകര്യം ഉണ്ടെങ്കിലും വഴികളിലും വിശ്രമകേന്ദ്രങ്ങളിലും സൗകര്യമില്ല.     വാഗമണ്ണിൽ ഇടുക്കി ജില്ലയുടെ ഭാഗമായ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും ശുചിമുറികളുണ്ട്. ജില്ലാ പഞ്ചായത്ത് മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും പുതിയ ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്. 

എന്നാൽ കോട്ടയം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിൽ ഒന്നും നിലവിലില്ല. ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും  ശുചിമുറികൾ നിർമിക്കാൻ തീരുമാനിച്ചെങ്കിലും നിർമാണം തുടങ്ങിയില്ല. ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാരികാട് ടോപ്പിലെ വ്യൂ പോയിന്റിനോടു ചേർന്ന് ശുചിമുറി വിഭാവനം ചെയ്തിട്ടുണ്ട്. നിർമാണം പാതിവഴിയിലാണ്. സർക്കാരിന്റെ ടേക്ക് ബ്രേക്ക് പദ്ധതി ഉണ്ടെങ്കിലും അതും പ്രധാനപാതയോടു ചേർന്നല്ലാത്തതിനാൽ സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്നില്ല.

മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലെയും ഇലവീഴാപ്പൂഞ്ചിറയിലെയും അവസ്ഥയും ഇതു തന്നെ.മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഇല്ലിക്കൽക്കല്ലിലേക്കുള്ള യാത്രാവഴികളിൽ ശുചിമുറികൾ ഇല്ല. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിൽ തലപ്പലം പഞ്ചായത്ത് നിർമിക്കുന്ന ശുചിമുറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.

 ഇല്ലിക്കൽക്കല്ലിലെ പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്നു 4 ശുചിമുറികളുള്ളതാണ് ഏക ആശ്വാസം.ഇലവീഴാപ്പൂഞ്ചിറയുടെ അവസ്ഥയും ഇതു തന്നെ. കെടിഡിസി റിസോർട്ടാണ് ഇവിടെ ഏക ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com