ADVERTISEMENT

മണർകാട് ∙ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കായി  മർത്തമറിയം വനിത സമാജം ഭക്ഷ്യമേളയിലൂടെ സമാഹരിച്ചത് 2 ലക്ഷം രൂപ. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ  ഭാഗമായി പ്രവർത്തിക്കുന്ന മർത്തമറിയം വനിത സമാജമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചത്. കപ്പ ബിരിയാണി, കപ്പയും ബീഫും, പുട്ടും പഴവും, വ്യത്യസ്ത ബിരിയാണി ഇനങ്ങൾ, പാലപ്പം മുട്ടക്കറി, അപ്പം കറികൾ, ഒപ്പം പായസവുമെക്കെ വിളമ്പിയാണ്  ഭക്ഷ്യമേള സംഘടിപ്പിച്ചത്.

വിശ്വാസികളടക്കം പങ്കാളികളായി. നാടൻ ഭക്ഷണങ്ങൾക്കായി വൻതിരക്കാണ്  അനുഭവപ്പെട്ടത്. 600 കുടുംബങ്ങളിൽ നിന്ന് എത്തിച്ച ഭക്ഷണവും ഇടവക ജനം എത്തിച്ച നാടൻ ഭക്ഷണവുമാണ് മേളയിൽ വിഭവങ്ങളായത്. പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേക സ്റ്റാളിലാണ് മേള ക്രമീകരിച്ചത്.  തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് ട്രസ്റ്റി ബിനു ടി. ജോയി താഴത്തേടത്തിന് ഭക്ഷണ വിഭവങ്ങൾ നൽകി ഉദ്ഘാടനം  നിർവഹിച്ചു. സമാജം പ്രസിഡന്റ്  ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ, സമാജം ഭാരവാഹികളായ ലില്ലി ജോർജ്‌, റീന ബേബി, സാലമ്മ ആൻഡ്രൂസ് എന്നിവരാണ്  നേതൃത്വം നൽകിയത്.

കാരുണ്യവഴിയിൽ

 മർത്തമറിയം വനിത സമാജം കാരുണ്യ പ്രവർത്തനങ്ങളുടെ വേറിട്ട മുഖമാണ്. സാധുക്കളായ 20 വിധവകൾക്ക്  പ്രതിമാസം 1000 രൂപ പെൻഷനാണ് വിതരണം ചെയ്യുന്നത്. 200 കുടുംബങ്ങളിലേക്ക് ക്രിസ്മസ്, ഓണക്കാലമെത്തുമ്പോൾ  ഭക്ഷ്യകിറ്റ്എത്തിച്ചിരിക്കും. നിർധന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായവും  കിടപ്പുരോഗികൾക്കുള്ള സഹായവും നൽകുന്നുണ്ട്. സമാജം പ്രസിഡന്റ്  ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പയാണു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT