ADVERTISEMENT

പാലാ ∙ പൊൻകുന്നം-പാലാ-തൊടുപുഴ ഹൈവേയിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളർ വിളക്കുകൾ തെളിയാതെയായിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും തെളിക്കാൻ നടപടിയില്ല. തൊടുപുഴ മുതൽ പൊൻകുന്നം വരെയുള്ള 50 കിലോമീറ്ററിൽ 40 മീറ്റർ ഇടവിട്ട് എകദേശം 1250 സോളർ ലൈറ്റുകളാണ് സ്ഥാപിച്ചത്. 10 കോടിയിലേറെ രൂപയാണ് ഈ പദ്ധതിക്കായി കെഎസ്ടിപി ചെലവഴിച്ചത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി 50 കിലോമീറ്റർ പാതയിൽ 10 സോളർ ലൈറ്റുകൾ പോലും തെളിയാത്ത സ്ഥിതിയാണ്. ഹൈവേയിലുണ്ടായ അപകടങ്ങളിൽ ഒട്ടേറെ വിളക്കുകളാണ് തെളിയാതായത്. ചില അപകടങ്ങളിൽ സോളർ വിളക്ക് തൂണുകൾ പൂർണമായി തകർന്നു പോകുകയും ചെയ്തു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ലൈറ്റുകൾ കൂട്ടത്തോടെ നശിക്കാൻ ഇടയായത്. സോളർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കാൻ കെഎസ്ടിപി അധികൃതരും അനാസ്ഥ കാണിച്ചതോടെ റോഡ് ഇരുട്ടിലായി.

സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് ടൈംപീസ് സഹായത്തോടെ കൃത്യമായ സമയത്ത് തെളിഞ്ഞ് പുലർച്ചെ ഓഫായി ബാറ്ററി ചാർജ് ചെയ്യുന്ന തരത്തിലാണ് ലൈറ്റുകൾ പ്രവർത്തിച്ചിരുന്നത്. 2 വലിയ ബാറ്ററികളിലാണ് ഊർജം സംഭരിച്ചിരുന്നത്. തെളിയാത്ത ലൈറ്റുകളുടെ ബാറ്ററികൾ വ്യാപകമായി മോഷണം പോയി. ഭൂരിഭാഗം ലൈറ്റുകളിൽ നിന്ന് ഇപ്പോൾ ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനാപകടം മൂലമുണ്ടാകുന്ന തകരാറുകൾക്കു ലക്ഷക്കണക്കിനു രൂപ കെഎസ്ടിപി നഷ്ടപരിഹാരമായി വാഹന ഉടമകളിൽ നിന്ന് വാങ്ങിയെങ്കിലും സോളർ ലാംപുകൾ പുനഃസ്ഥാപിച്ചില്ല.

പിഡബ്ല്യുഡി റോഡ് ഏറ്റെടുക്കുന്നതിനു മുൻപു തന്നെ സോളർ വിളക്കുകൾ കേടായതു സംബന്ധിച്ച് അനവധി പരാതികൾ കെഎസ്ടിപിക്കു ലഭിച്ചിരുന്നു. ഗുണ നിലവാരമില്ലാത്ത കമ്പനിക്കാണ് സോളർ ലൈറ്റുകളുടെ ക്വട്ടേഷൻ നൽകിയതെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. സോളർ ലൈറ്റുകൾ തെളിയാതായതോടെ ഹൈവേയിലെ രാത്രികാല വാഹന യാത്രയും കാൽനടയും ദുഷ്‌കരവും അപകടകരവുമായി മാറിയി. ഇനിയെങ്കിലും വഴി വിളക്കുകൾ തെളിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനാപകടം മൂലമുണ്ടാകുന്ന തകരാറുകൾക്കു ലക്ഷക്കണക്കിനു രൂപ കെഎസ്ടിപി നഷ്ടപരിഹാരമായി വാഹന ഉടമകളിൽ നിന്ന് വാങ്ങിയെങ്കിലും സോളർ ലാംപുകൾ പുനഃസ്ഥാപിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com