പ്രതിരോധ കുത്തിവയ്പ്: ആർപ്പൂക്കര ∙ ഗ്രാമപ്പഞ്ചായത്തിലെ വളർത്തു നായ്ക്കൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ ഇന്ന് മുതൽ 21 വരെ രാവിലെ 9 മുതൽ ഒരുമണി വരെ മൃഗാശുപത്രിയിൽ നടത്തും. കുത്തിവയ്പിന് ശേഷം പഞ്ചായത്തിൽ നിന്നു ലൈസൻസ് എടുക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.
ധ്യാനം 20 ന്
പൊൻകുന്നം ∙ സാന്തോം റിട്രീറ്റ് സെന്ററിൽ സൗഖ്യാനുഭവ ശുശ്രൂഷയും ആത്മാഭിഷേക ധ്യാനവും 20ന് രാവിലെ 9 മുതൽ നടത്തും. സിസ്റ്റർ എസ്റ്റീന പെരുമ്പാവൂർ ആൻഡ് ടീം നയിക്കും. ഫാ. പി.ടി.തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി കോട്ടയം എന്നിവർ നേതൃത്വം നൽകും. ഫോൺ 94470 00856
വൈദ്യുതി മുടക്കം
ചങ്ങനാശേരി ∙ മുക്കാടൻ, മോർക്കുളങ്ങര ബൈപാസ്, ക്യുആർഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായും മതുമൂല, റിലയൻസ്, മോർ, മറ്റത്തിൽ, പാലാത്ര, ബിഎസ്എൻഎൽ, ആത്തക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ നിറപറ എൽടി, തുരുത്തിപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.