തെരുവുനായ ആക്രമണം: 3 പേർക്ക് പരുക്ക്, രക്ഷപ്പെടാൻ ശ്രമിച്ചവരുടെ വസ്ത്രങ്ങൾ കടിച്ചുകീറി

kollam-chavara-sasthamkotta-stray-dogs-attack
SHARE

പാമ്പാടി ∙ തെരുവുനായയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്. 3 പേർ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചവരുടെ വസ്ത്രങ്ങൾ തെരുവുനായ കടിച്ചുകീറി. പാമ്പാടി ടൗണിൽ കാളച്ചന്തയ്ക്കു സമീപം ഇന്നലെ രാവിലെ 6.30നും 7നുമിടയിലായിരുന്നു നായയുടെ ആക്രമണം.പ്രദേശവാസിയായ 63 വയസ്സുകാരിക്കും 2 അതിഥിത്തൊഴിലാളികൾക്കുമാണ് കടിയേറ്റത്. 2 വീട്ടമ്മമാരെയും പ്രദേശവാസിയായ യുവാവിനെയും ആക്രമിക്കാൻ ശ്രമിച്ചു. വസ്ത്രങ്ങൾ കടിച്ചുകീറി.

ഇന്നലെ രാവിലെ ടൗണിൽ പാൽ വാങ്ങാനായി പോയശേഷം തിരികെ മടങ്ങിവരുമ്പോഴാണ് തെരുവുനായ വീട്ടമ്മയുടെ കാൽമുട്ടിൽ കടിച്ച് പരുക്കേൽപിച്ചത്. വീട്ടമ്മ ബഹളം വച്ചതോടെ നായ ഇവിടെ നിന്നു പാമ്പാടി ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയി. സമീപത്തെ മത്സ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരായ 2 അതിഥിത്തൊഴിലാളികളെയും ആക്രമിച്ച് പരുക്കേൽപിച്ചു. പരുക്കേറ്റ 3 പേരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തി. ഇവരുടെ പരുക്ക് ഗുരുതരമല്ല.

രാവിലെ ക്ഷേത്രദർശനത്തിന് പോയ 2 വീട്ടമ്മമാരെയാണ് ആക്രമിച്ച് വസ്ത്രങ്ങൾ കടിച്ചുകീറിയത്. വീട്ടമ്മമാർ അലമുറയിട്ടു കരഞ്ഞതോടെ തെരുവുനായ പിന്തിരിഞ്ഞുപോയി. പാമ്പാടി സ്വദേശിയായ യുവാവിന്റെയും വസ്ത്രങ്ങൾ കടിച്ചുകീറി. യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS