ഉമ്മൻ ചാണ്ടി സ്മാരക ഭവനങ്ങൾക്ക് തറക്കല്ലിട്ടു

ഉമ്മൻചാണ്ടി
SHARE

പാലാ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്മാരക ഭവനങ്ങൾക്ക് തറക്കല്ലിട്ടു. കൊഴുവനാൽ, മുത്തോലി, കിടങ്ങൂർ, അകലക്കുന്നം പഞ്ചായത്തുകളിലാണ് വീടുകൾ നിർമിക്കുന്നത്.‍ ജില്ല പഞ്ചായത്ത് മെംബർ ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്‌നേഹ ദീപം ഭവന പദ്ധതി പ്രകാരമാണ് 4 വീടുകൾ നിർമിക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിലെ മണ്ണികക്കുന്നിൽ പദ്ധതി പ്രകാരമുള്ള 30-ാമത് വീടിന്റെ ശിലാസ്ഥാപനം മോൻസ് ജോസഫ് എംഎൽഎയും 31-ാമത് വീടിന്റെ ശിലാസ്ഥാപനം മുത്തോലി പന്തത്തലയിൽ മാണി സി.കാപ്പൻ എംഎൽഎയും 32-ാമത് വീടിന്റെ ശിലാസ്ഥാപനം പൂവത്തിളപ്പ് മറ്റപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയും 33-ാമത് വീടിന്റെ ശിലാസ്ഥാപനം കെഴുവംകുളം കാളച്ചന്തയിൽ ജില്ല പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കലും നിർവഹിച്ചു.

വിവിധ സ്ഥലങ്ങളിൽ നടത്തിയ യോഗങ്ങളിൽ ജനപ്രതിനിധികളായ തോമസ് മാളിയേക്കൽ, ടെസി രാജു, ആലീസ് ജോയി മറ്റം, മെർലിൻ ജയിംസ്, ശശിധരൻ നായർ, സ്നേഹദീപം ഭാരവാഹികളായ ഡോ.മേഴ്സി ജോൺ, സന്തോഷ് കാവുകാട്ട്, ഫിലിപ്പ് വെള്ളാപ്പള്ളിൽ, ജോസി പൊയ്കയിൽ, ഹരിദാസ് അടിമത്തറ, ബെന്നി കോട്ടേപ്പള്ളി, കെ.സി.മാത്യു കേളപ്പനാൽ, സോജൻ വാരപ്പറമ്പിൽ, ജഗന്നിവാസ് പിടിക്കാപ്പറമ്പിൽ, ജോസ് ടി.ജോൺ തോണക്കരപ്പാറയിൽ എന്നിവർ പ്രസംഗിച്ചു.

സ്‌നേഹ ദീപം പദ്ധതി പ്രകാരം കഴിഞ്ഞ 18 മാസം കൊണ്ട് 26 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി. 3 വീടുകളുടെ നിർമാണം നടത്തിവരികയാണ്. കൊഴുവനാൽ പഞ്ചായത്തിലെ പതിനഞ്ചാമത്തേതും മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിൽ എട്ടാമത്തേതും അകലക്കുന്നം പഞ്ചായത്തിലെ ആദ്യ വീടുമാണ് മുൻ ‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്മാരകമായി നിർമിക്കുന്നത്. ജില്ല പഞ്ചായത്ത് മെംബർ ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ ഓണറേറിയവും കൊഴുവനാൽ പഞ്ചായത്തിലെ 300 സുമനസ്സുകൾ ഒരു മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് നൽകിയ തുകയും ഉപയോഗിച്ച് 2022 ൽ തുടക്കം കുറിച്ച സ്‌നേഹ ദീപം ഭവന പദ്ധതി ഇപ്പോൾ കൊഴുവനാൽ, മുത്തോലി,

കിടങ്ങൂർ, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിലായി 1000 സുമനസ്സുകളുടെ സഹകരണത്തോടെയാണ് നടത്തിവരുന്നത്. ജില്ല പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ രൂപീകരിച്ചിരിക്കുന്ന സ്‌നേഹ ദീപം ചാരിറ്റബിൾ സൊസൈറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിക്കുന്നതും അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതും വീട് നിർമിക്കുന്നതും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

18 മാസം കൊണ്ട് 1.20 കോടി രൂപ സമാഹരിക്കാനും 40 സെന്റ് സ്ഥലം 8 ഭവന രഹിതർക്ക് വീട് നിർമിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ സൗജന്യമായി ലഭ്യമാക്കാനും സാധിച്ചു. 3 കിടപ്പുമുറി, 2 ശുചിമുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവയോടു കൂടിയ വീട് 4 ലക്ഷം രൂപയ്ക്കാണ് പൂർത്തീകരിക്കുന്നത്. വീടുകളുടെ തറ ഗുണഭോക്താവിന്റെ ഉത്തരവാദിത്തത്തിലും ആണ് നിർമിക്കുന്നത്. 7-ാമത് വീട് മുൻ ‍മന്ത്രി കെ.എം.മാണിയുടെ ഓർമയ്ക്കായി മുത്തോലിയിൽ നിർമിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA