ഗുരുദർശനം കാലാതിവർത്തി: ശ്രീധരൻപിള്ള

കുറിച്ചി അദ്വൈതവിദ്യാശ്രമം ശ്രീനാരായണ കൺവൻഷനോടനുബന്ധിച്ച് നടന്ന സർവമത സമ്മേളനവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. കുറിച്ചി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസഫ് തറയിൽ, ആശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പുത്തൂർ പള്ളി ചീഫ് ഇമാം ഡോ.ഹാഫിസ് അർഷദ് ഫലാഹി എന്നിവർ സമീപം.
SHARE

കുറിച്ചി ∙ ലോകം ഉള്ളിടത്തോളം ഗുരുദേവ ദർശനത്തിന്റെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ആലുവ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറിച്ചി അദ്വൈതവിദ്യാശ്രമം കൺവൻഷനോടനുബന്ധിച്ചാണ് സമ്മേളനം നടത്തിയത്. ശിവഗിരിമഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പുതൂർപള്ളി  ചീഫ് ഇമാം ഡോ.ഹാഫിസ് അർഷദ് ഫലാഹി, കുറിച്ചി സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ.ജോസഫ് തറയിൽ, ആശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ഗിരിജമ്മ രാജേന്ദ്രൻ, അഞ്ജന അനീഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS