പാമ്പാടിയിൽ 3 പേരെ ആക്രമിച്ച നായ ചത്ത നിലയിൽ

kollam-chavara-sasthamkotta-stray-dogs-attack
SHARE

പാമ്പാടി ∙ 3 പേരെ കടിച്ച് പരുക്കേൽപിച്ച തെരുവുനായറോഡരികിൽ ചത്ത നിലയിൽ. നായയെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. പരിശോധനാ ഫലം വന്നശേഷം തുടർനടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അറിയിച്ചു. തെരുവുനായ്ക്കൾക്കു വാക്സിനേഷൻ നൽകിയതാണെന്നാണു പഞ്ചായത്തിന്റെ വിശദീകരണം. ഞായറാഴ്ച രാവിലെയാണു പാമ്പാടി ടൗണിൽ കാളച്ചന്തയ്ക്ക് സമീപം  രാവിലെ 6.30നു തെരുവുനായ ആക്രമണം. 63 വയസ്സുകാരിക്കും 2 അതിഥിത്തൊഴിലാളികൾക്കുമാണു കടിയേറ്റത്. 2 വീട്ടമ്മമാരെയും യുവാവിനെയും നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മമാരുടെ വസ്ത്രങ്ങൾ കടിച്ചുകീറി. 

രാവിലെ ടൗണിൽ പാൽ വാങ്ങാൻ പോയി തിരികെവരുമ്പോഴാണ് വീട്ടമ്മയെ ആക്രമിച്ചത്. കാൽമുട്ടിനാണു കടിയേറ്റത്. മത്സ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾക്കാണു പരുക്ക്.   മൂവരെയും  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധന നടത്തി. രാവിലെ ക്ഷേത്രദർശനത്തിന് പോയ 2 സ്ത്രീകളെയും നായ ആക്രമിക്കാൻ ശ്രമിച്ചു. പാമ്പാടി സ്വദേശി യുവാവിനു നേരെയും ആക്രമണ ശ്രമം നടന്നു. യുവാവിന്റെ വസ്ത്രങ്ങൾ കടിച്ചുകീറി. 

കടിയേറ്റ ഭാഗം നന്നായി കഴുകണം
തെരുവുനായയുടെ കടിയേറ്റാൽ ആ ഭാഗം സോപ്പിട്ട് നന്നായി കഴുകണം. കഴുകുമ്പോൾ തന്നെ 90 ശതമാനം അണുബാധയും ഒഴിവാക്കാൻ സാധിക്കും. ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് പരുക്കേറ്റയാളെ എത്തിക്കണം. 

തെരുവുനായയെ നിരീക്ഷിക്കണം
അക്രമകാരിയായ തെരുവുനായയെ 10 ദിവസം നിരീക്ഷിക്കണം. നായയെ കാണാതാവുകയോ ചത്തുപോകുകയോ ചെയ്താൽ നായയിൽ നിന്നു കടിയേറ്റവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ള നായ സാധാരണ രീതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. വിഭ്രാന്തി പ്രകടിപ്പിക്കുന്ന തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരിയാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS