കോട്ടയം ജില്ലയിൽ ഇന്ന് (23-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
രാമപുരം ∙ വലവൂർ പള്ളി, ചെറുകുറിഞ്ഞി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ അഴകാത്തുപടി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശേരി ∙ പറക്കവെട്ടി, കുന്നക്കാട്, ചെറുകരക്കുന്ന്, കോച്ചേരി, ബാലികാ ഭാവൻ, ഉറവ കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഡൈൻ, വളളിക്കാവ്, ഈസ്റ്റ് വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മിഷൻ പള്ളി, കുട്ടനാട്, ചാമക്കളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.15 മുതൽ 5.15 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ കൈതേപ്പാലം, ഇട്ടിമാണി കടവ്, എള്ളുകാല, എസ്എൻഡിപി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു വൈദ്യുതി മുടങ്ങും.
നാട്ടകം ∙ കുന്നത്തുകടവ്, പാരഗൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പിച്ചനാട്ടുകുളം, മണികണ്ഠപുരം ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ ആറാട്ടുകവല, എഫ്എം, രണ്ടാംതോട്, ആറാട്ടുകവല, മുക്കാലി, കദളിമറ്റം, പാട്ടുപാറ, കയ്യൂരി, കയ്യൂരി ഒന്നാം മൈൽ കൊമ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ മാലം പാലം, പഴയിടത്തുപടി, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ∙ വാഴൂർ 110 കെവി സബ് സ്റ്റേഷന്റെ നിർമാണവുമായി ബന്ധപ്പെട്ടു 25, 26, 28, 29 തീയതികളിൽ പള്ളിക്കത്തോട് സെക്‌ഷൻ ഓഫിസ് പരിധിയിൽ ഭാഗിക വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും ഉണ്ടാവും.
ശനീശ്വരപൂജ ഇന്ന്
വിളക്കുമാടം ∙ ഭഗവതി ക്ഷേത്രത്തിൽ ഇന്നു രാവിലെ 9നു ശനീശ്വരപൂജ ഉണ്ടാകും.
തയ്യൽ മെഷീൻ വിതരണം ഇന്ന്
കാഞ്ഞിരപ്പള്ളി∙ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) സെന്റർ നിർധനരായ 10 പേർക്ക് തൊഴിൽ ഉപാധിയായി തയ്യൽ മെഷീനുകൾ സൗജന്യമായി നൽകും. ഇന്ന് 12ന് ചേറ്റുതോട് ഐപിസി ഷാലോം സഭാ ഹാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിതരണോദ്ഘാടനം നിർവഹിക്കും.
യോഗം നാളെ
പന്തത്തല ∙ വെള്ളിയേപ്പള്ളി ചെറുകിട കർഷക യൂണിയൻ വാർഷിക യോഗം നാളെ രാവിലെ 10നു കർഷക യൂണിയൻ ഹാളിൽ നടത്തും. പ്രസിഡന്റ് ബേബി കപ്പിലുമാക്കൽ അധ്യക്ഷത വഹിക്കും.
യോഗം 25ന്
പെരിങ്ങുളം ∙ ആർപിഎസ് വാർഷിക പൊതുയോഗം 25ന് 2 ന് പഞ്ചായത്ത് കോംപ്ലക്സിൽ ചേരും.
സിവിൽ സർവീസ് കായിക മത്സരങ്ങൾ 25 മുതൽ
കോട്ടയം ∙ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാതല സിവിൽ സർവീസ് കായിക മത്സരങ്ങൾ 25, 26 തീയതികളിൽ നടത്തും. വോളിബോൾ, ബാസ്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, കാരംസ്, ടേബിൾ ടെന്നിസ്, ക്രിക്കറ്റ്, സ്വിമ്മിങ്, ചെസ്, പവർ ലിഫ്റ്റിങ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിങ് – ബെസ്റ്റ് ഫിസിക് എന്നീ മത്സരങ്ങൾ 25ന് ഇൻഡോർ സ്റ്റേഡിയത്തിലും അത്‌ലറ്റിക്സ്, ഫുട്ബാൾ എന്നിവ 26ന് നെഹ്‌റു സ്റ്റേഡിയത്തിലും നടത്തും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം സഹിതം സെന്ററുകളിൽ രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 8547575248, 0481 -2563825.