ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ നീണ്ട 27 വർഷങ്ങൾക്കു ശേഷം വീണ്ടും ആ തിരുമുറ്റത്ത് അവർ കണ്ടുമുട്ടി. വിടർന്ന കണ്ണുകളിൽ മധുരസ്മരണകളുടെ വേലിയേറ്റം. പരസ്പരം ആശ്ലേഷിച്ചു കൊണ്ടവർ പറഞ്ഞു.. നാം 96 നമ്മുടെ ഓർമകളിന്നും 916... എകെജെഎം ഹയർ സെക്കന്ററി സ്കൂളിലെ 1996 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി സംഗമം ബാല്യ സൗഹൃദങ്ങളുടെ ഒളിമങ്ങാത്ത ഓർമകൾ കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്‌ഘാടനം ചെയ്തു. മാതൃ വിദ്യാലയത്തിനും പൊതുസമൂഹത്തിനും ഉപകാരപ്രദമാകുന്ന കർമപദ്ധതികളുമായി 1996 ബാച്ച് മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

alumni-reunion1

തങ്ങളെ വഴിനടത്തിയ പ്രിയപ്പെട്ട ഗുരുഭൂതരെ വിദ്യാർഥികൾ ആദരിച്ചു.ഈ ബാച്ചിലെ തന്നേ വിദ്യാർഥിയാണ് ഇപ്പോഴത്തെ സ്കൂളിന്റെ പ്രിൻസിപ്പൽ എന്നത് 1996 ബാച്ചിന്റെ ഒത്തുചേരലിനെ കൂടുതൽ ശ്രദ്ധേയവും വേറിട്ടതുമാക്കുന്നു. 1996 ബാച്ചുകാരനായ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ ആണ് സ്കൂൾ പ്രിൻസിപ്പൽ. അദ്ദേഹത്തെ പഴയ കൂട്ടുകാർ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. അധ്യാപകരും  വിദ്യാർഥികളും പൂർവ സ്മരണകൾ പങ്കുവച്ചത് ഹൃദ്യമായ അനുഭവമായി. അതിവിപുലമായ പരിപാടികളും സാമൂഹിക ജീവകാരുണ്യപദ്ധതികളുമായി അടുത്ത വർഷം സംഗമം വീണ്ടും സംഘടിപ്പിക്കുമെന്ന് അലുംനി അസോസിയേഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com