ADVERTISEMENT

കളത്തിപ്പടി∙ പുതുപ്പള്ളി റോട്ടറി ക്ലബ്ബും ഗിരിദീപം കോളജും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോളജ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ.ജസ്റ്റിൻ തോമസ് ഒ.െഎ.സി അധ്യക്ഷത വഹിച്ചു. മേജർ ഡോണർ റൊട്ടേറിയൻ കൃഷ്ണൻ ജി. നായർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി സി. ജോൺ, ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ സദക്കത്തുള്ള എന്നിവർ ക്ലാസുകൾ നയിച്ചു. 

 

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എ.വി. മോഹനൻ, ഡെപ്യൂട്ടി ഗവർണർ അനു കുര്യൻ, അസി. ഗവർണർ അരുൺ സെബാസ്റ്റ്യൻ ജോസഫ്, ബിവിൻ വർഗീസ്, പ്രിൻസിപ്പൽ ഡോ.ആന്റണി തോമസ്, ഡീൻ ഡോ. സുബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com