ADVERTISEMENT

കോട്ടയം ∙ ബസേലിയസ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഘടന ‘വി ബസേലിയൻ’ നിർമിച്ചു നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷനൽ തിയറ്ററിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്നു 9ന് നിർവഹിക്കും. 60 വർഷം പൂർത്തിയാക്കുന്ന ബസേലിയസ് കോളജിനു പൂർവവിദ്യാർഥികളുടെ ഗുരുദക്ഷിണയാണ് തിയറ്റർ. 

ആധുനിക സൗകര്യങ്ങളോടെയുള്ള ഡിജിറ്റൽ തിയറ്റർ പഠനത്തിനൊപ്പം വിനോദത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ 25 ലക്ഷം രൂപ മുടക്കി കോളജിനകത്താണു നിർമിച്ചിരിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസും തിയറ്റർ പ്രോജക്ട് കോ–ഓർഡിനേറ്റർ ടി.യു.ജോണും പറ‍ഞ്ഞു.  ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് 4.30 നു നടക്കുന്ന വി ബസേലിയൻ സംഗമത്തിൽ കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com