ദേശീയ കരാട്ടെ മെഡൽ ജേതാക്കളെ കോട്ടയം ജില്ലാ കളക്ടർ അഭിനന്ദിച്ചു
Mail This Article
×
കോട്ടയം ∙ ജൂൺ 1-2 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന ഓൾ ഇന്ത്യ കരാട്ടെ ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടിയ സിനി ദേവസ്യ (വെള്ളി), ഹരി പ്രിയ പ്രഭുൽ (വെങ്കലം), ജസ്റ്റിൻ ജോൺ ജോസ് (വെങ്കലം) എന്നിവരെ കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് അഭിനന്ദിച്ചു.
കേരള സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയാണ് മൂവരും ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയത്. മൂവരും തെങ്ങണാ ബുഷിഡോ കരാട്ടെ അക്കാദമിയിലെ വിദ്യാർഥികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.