വാഴപ്പിണ്ടി വെറുതേ വലിച്ചെറിയേണ്ട; ഒരു വാഴപ്പിണ്ടിയിൽനിന്നു 20 പേപ്പർ ബാഗുകൾ നിർമിക്കാം

Mail This Article
ചങ്ങനാശേരി ∙ മാലിന്യ സംസ്കരണത്തിൽ നൂതന ആശയങ്ങളുമായി വിദ്യാർഥികൾ. ചങ്ങനാശേരി സെന്റ് ജോസഫ് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വാഴപ്പിണ്ടിയിൽനിന്നു പേപ്പർ ബാഗ്, ഡിസ്പോസബിൾ പ്ലേറ്റ്, പോസ്റ്റ് കാർഡ്, ബർത്ത് ഡേ കാർഡ്, കവറുകൾ എന്നിവ നിർമിച്ചു മാലിന്യ സംസ്കരണത്തിൽ വേറിട്ട മാതൃക പരിചയപ്പെടുത്തുന്നത്. ഒരു വാഴപ്പിണ്ടിയിൽനിന്നു 20 പേപ്പർ ബാഗുകൾ നിർമിക്കാൻ സാധിക്കുമെന്നു
വിദ്യാർഥികൾ പറഞ്ഞു. നഗരസഭ ഹാളിൽ സ്വച്ഛത ലീഗിന്റെ ഭാഗമായി മാലിന്യ സംസ്കരണ ബോധവൽക്കരണവും പ്രദർശനവും വിദ്യാർഥികൾ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ ബീനാ ജോബി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൽസമ്മ ജോബ്, കൗൺസിലർമാരായ കൃഷ്ണകുമാരി രാജശേഖരൻ, പ്രിയ രാജേഷ്, നഗരസഭ സെക്രട്ടറി എൽ.എസ്.സജി, കുര്യൻ തൂമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു അധ്യാപകരായ പ്രതീക്ഷ ജോസ്, ലിന്റാ ജോസ്, വിദ്യാർഥികളായ അലിറ്റ ഡോണിസൺ, നിയ ബിജു, ജോസ് കെ.ജോൺ, ആൻ മേരി വർഗീസ് എന്നിവർ നേതൃത്വം നൽകി.