അരുവിത്തുറ കോളജിൽ സ്വജീവിനി നൈപുണ്യ പരിശീലനം

Mail This Article
അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വനിതാ സെല്ലിന്റെയും സ്വജീവിനി വനിതാ നൈപുണ്യ പരിശീലനപരിപാടിയുടെയും പ്രവർത്തനോദ്ഘാടനം നടന്നു. അറുപത്തിമൂന്നാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ കോളജിലെ പൂർവ അധ്യാപികയും മുൻ പാലാ മുൻസിപ്പൽ ചെയർ പഴ്സണുമായിരുന്ന ഡോ. സെലിൻ റോയിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഡോ. സെലിൻ റോയിക്ക് കോളജിന്റെ സ്നേഹോപഹാരം കോളജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ സമ്മാനിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ സിബി ജോസഫ്, കോളജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വനിതാസെൽ കോർഡിനേറ്റർമാരായ തേജി ജോർജ്, നാൻസി.വി. ജോർജ്, ഡോ. അനു തോമസ്, ജൂലി ജോൺ തുടങ്ങിയവർ സംസാരിച്ചു.
വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വജീവിനി നൈപുണ്യ പരിശീലന പരിപാടിയിലൂടെ നൃത്തം, പുഷ്പാലങ്കാരം വസ്ത്ര രൂപകൽപന, കേശാലങ്കാരം, അവതാരിക പരിശീലനം തുടങ്ങി വിവിധ ഇനങ്ങളിലാണ് പരിശീലനം നൽക്കുന്നത്.