ADVERTISEMENT

വൈക്കം ∙ വെച്ചൂർ ചെറുവള്ളിക്കരി പാടശേഖരത്തിലെ മോട്ടർപുരയ്ക്ക് തീ പിടിച്ച് മോട്ടറും ഷെഡും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 11.30യോടെ കാറ്റും മഴയും ഉണ്ടായ സമയത്തായിരുന്നു സംഭവം. ഷോട്ട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. തോരാതെ പെയ്യുന്ന മഴയിൽ പാടശേഖരം മുഴുവൻ വെള്ളത്തിലായിരിക്കുകയാണ്.

മോട്ടർ കത്തി നശിച്ചതോടെ വെള്ളം വറ്റിക്കുന്നതിനു മറ്റു മാർഗങ്ങളില്ലാതായി. പാടശേഖരത്തിന് അടിയന്തരമായി മോട്ടർ അനുവദിക്കണമെന്നു കിസാൻസഭ ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പൻ, പാടശേഖരസമിതി പ്രസിഡന്റ് രഘു, സെക്രട്ടറി ഷിന്റോ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com