കോട്ടയം ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
താൽക്കാലിക അധ്യാപക ഒഴിവ്
ഏറ്റുമാനൂർ ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്എ മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ : 9446319788
സീറ്റൊഴിവ്
ഏറ്റുമാനൂർ∙ കേന്ദ്ര ഗവൺമെന്റിന്റെ എൻസിവിടി കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒ–പിഎ), ഫാഷൻ ഡിസൈനിങ് കോഴ്സ് എന്നിവയ്ക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. താൽപര്യമുള്ളവർ എത്രയും വേഗം എസ്എസ്എൽസി, ടിസി എന്നിവ സഹിതം ഏറ്റുമാനൂർ പി–ടെക് ഓഫിസുമായി ബന്ധപ്പെടണം. 0481 2536667, 9447758661.
ലഹരി വിരുദ്ധ ബോധവൽകരണം
പാമ്പാടി ∙ ചർച്ച് ഓഫ് ഗോഡ് കേരള റീജനൽ പാമ്പാടി സെന്റർ യുവജന പ്രസ്ഥാനത്തിന്റെ സന്നദ്ധ പ്രവർത്തന സംഘടനയായ ക്രൈസ്റ്റ് ആർമിയുടെ നേതൃത്വത്തിൽ ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവൽകരണവും ശുചീകരണ പ്രവർത്തനവും നടത്തും.