‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നെസ്’: പ്രചാരണയാത്ര നടത്തി
Mail This Article
കോട്ടയം∙ ‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നെസ്’ ക്യാംപയ്നിന്റെ ഭാഗമായി സോളമൻസ് ജിമ്മിന്റെ നേതൃത്വത്തിൽ ഇല്ലിക്കൽ കല്ലിലേക്ക് പ്രചാരണയാത്ര നടത്തി. കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിന്റെ നേതൃത്വത്തിൽ അംഗങ്ങൾ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം, ജെസിഐ കോട്ടയം റോയൽസ് എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര നടത്തിയത്. പ്രചാരണയാത്ര ജിമ്മിലെ മുതിർന്ന അംഗങ്ങളായ കെ.സി.ചാക്കോ (റിട്ട: ഡെപ്യൂട്ടി മാനേജർ– ഐആർസിഒഎൻ, റെയിൽവേ കൺസ്ട്രക്ഷൻ), അന്നമ്മ ചാക്കോ ( റിട്ട: ചീഫ് മാനേജർ (സിഒഎൽ) ഇന്ത്യ എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് വി.ബി. അർജുൻ, ജെസിഐ കോട്ടയം റോയൽസ് ജെ.സി ഡോ. രാമകൃഷ്ണൻ എന്നിവർ യാത്രക്ക് ആശംസകൾ നേർന്നു. രാവിലെ 6.30ന് ജിമ്മിനു മുന്നിൽ നിന്നും ആരംഭിച്ച പ്രചാരണയാത്രക്ക് സോളമൻസ് ജിമ്മിലെയും ഡബ്ല്യുഎഫ്എഫ്, ജെസിഐ എന്നിവയിലെ അംഗങ്ങളും കുടുംബാംഗങ്ങളും നൽകിയ പിന്തുണ തന്നെ പ്രചാരണയാത്രയുടെ വിജയമാണെന്ന് ലഹരി വിരുദ്ധ ക്യാംപെയിൻ പ്രോഗ്രാം കോർഡിനേറ്ററും സോളമൻസ് ജിം ഉടമയും പരിശീലകനുമായ സോളമൻ തോമസ് പറഞ്ഞു. യാത്രക്ക് മ്യൂസിക് കോർഡിനേറ്റ് ചെയ്തത് അജിത് ജോർജും (2ജിഎ) വിഡിയോയും ഫൊട്ടോഗ്രഫിയും ഷിന്റോ.എസ്.ജോൺ എന്നിവരുമാണ്. ഗ്രൂപ്പിലെ സീനിയർ അംഗം നിഷാന്ത് ടി.എൻ ഇല്ലിക്കൽ കല്ലിലെ യാത്രക്ക് നേതൃത്വം നൽകി.