ADVERTISEMENT

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
1,000 പേർക്ക് ഒരേ സമയം വിരി വയ്ക്കാം. അന്നദാനം, അത്താഴക്കഞ്ഞി, 24 മണിക്കൂറും ശുദ്ധജല വിതരണം, പാർക്കിങ് സംവിധാനം, ദർശനത്തിനു വെർച്വൽ ക്യൂ എന്നിവയുണ്ട്. ക്ഷേത്രകല്യാണ മണ്ഡപത്തിനു സമീപത്തെ പന്തൽ, ശ്രീകൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണു വിരിവയ്ക്കാൻ സൗകര്യം. ആയുർവേദ– അലോപ്പതി ക്ലിനിക്കുകൾ തുറന്നു. ക്ഷേത്ര മൈതാനത്താണ് പാർക്കിങ്.  34 ശുചിമുറികൾ,  19 കുളിമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന, ആംബുലൻസ് എന്നിവയുടെയും സർക്കാർ വകുപ്പുകളുടെയും സേവാഭാരതി ഉൾപ്പെടെ സന്നദ്ധ സംഘടനകളുടെയും  സേവനം ലഭിക്കും.

ക്ഷേത്രപരിസരം  ക്യാമറ നീരീക്ഷണത്തിൽ
പൊലീസ് കൺട്രോൾ റൂം ഇന്നു രാവിലെ 9നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്യും. ക്ഷേത്രപരിസരം പൂർണമായും ക്യാമറ നിരീക്ഷണത്തിലാക്കും. മഫ്തിയിൽ വനിത പൊലീസ് ഉൾപ്പെടെയുള്ളവരുടെ സേവനം ക്ഷേത്രത്തിലുണ്ടാകും.

വെർച്വൽ ക്യൂ സംവിധാനം ഏറ്റുമാനൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ.ജ്യോതി ഉദ്ഘാടനം ചെയ്യും.  ക്ഷേത്ര മൈതാനത്തിലെ മണ്ഡപത്തിൽ ഇന്നു മണ്ഡലം ചിറപ്പ് ഉത്സവം ആരംഭിക്കും. 7ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ് ചിറപ്പ് മണ്ഡപത്തിൽ തിരിതെളിക്കും. അയ്യപ്പ മണ്ഡപത്തിൽ  ദിവസവും പൂജയും ദീപാരാധനയും ഉണ്ടാവും.

വൈക്കം മഹാദേവ ക്ഷേത്രം
200 പേർക്ക് ഒരേസമയം വിരിവയ്ക്കാൻ സൗകര്യമുണ്ട്. ദർശനത്തിനും വഴിപാടു നടത്താനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തും. പ്രാതൽ, അത്താഴ ഊട്ട് എന്നിവയുണ്ട്. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ വടക്കേനടയിലെ ദേവസ്വം പാർക്കിങ് ഗ്രൗണ്ടിലും കിഴക്കേനടയിലെ ദളവാക്കുളം സ്റ്റാൻഡിലും പാർക്ക് ചെയ്യാം. ദേവസ്വം പാർക്കിങ് കേന്ദ്രത്തിൽ പുരുഷൻമാർക്കായി എട്ടും സ്ത്രീകൾക്കായി അഞ്ചും ശുചിമുറികളുണ്ട്. ദളവാക്കുളം സ്റ്റാൻഡിൽ പുരുഷൻമാർക്കായി രണ്ടും സ്ത്രീകൾക്ക് മൂന്നും ശുചിമുറിയുണ്ട്. വടക്കേ കുളത്തിൽ കിഴക്കുഭാഗം വഴി ഇറങ്ങി കുളിക്കാം. പൊലീസ് സഹായകേന്ദ്രം, മെഡിക്കൽ വിഭാഗം എന്നിവയുടെ സഹായം ലഭിക്കും. 

തിരുനക്കര മഹാദേവ ക്ഷേത്രം
തിരുനക്കര മഹാദേവക്ഷേത്രത്തിൽ കെട്ടുമുറുക്കിനു 3 ഗുരുസ്വാമിമാരുടെ സേവനം ലഭ്യമാക്കും. ക്ഷേത്രമൈതാനത്ത് വാഹന പാർക്കിങ്ങിനു സൗകര്യം.  ദിവസവും വൈകിട്ട് 7.30നു ക്ഷേത്രമൈതാനത്തുനിന്ന് പമ്പയ്ക്കു കെഎസ്ആർടിസി സർവീസ് ഉണ്ടാവും. മൈതാനത്തു വിരി വയ്ക്കുന്നതിനും സൗകര്യം ഒരുക്കി.

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം
വാഹന പാർക്കിങ്ങിനും വിരി വയ്ക്കുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തി.    രാവിലെ 9നും ‍വൈകിട്ട് 7 നും അന്നദാനമുണ്ട്.  ആയുർവേദ, ഹോമിയോ, അലോപ്പതി ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. ആംബുലൻസ് സേവനവും പൊലീസ് സേവനവും ഏർപ്പെടുത്തി. 

ചിറക്കടവ്  മഹാദേവ ക്ഷേത്രം
500 പേർക്ക് വിരി വയ്ക്കാൻ ഓഡിറ്റോറിയം ഉൾപ്പെടെ  സൗകര്യമുണ്ട്. ദിവസവും വൈകിട്ട് അന്നദാനം. 

മള്ളിയൂർ ക്ഷേത്രം
ക്ഷേത്രത്തിൽ വിരിവയ്ക്കാൻ വിപുലമായ സൗകര്യം ഒരുക്കി. വിപുലമായ പാർക്കിങ് സൗകര്യമുണ്ട്. ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ അന്നദാനം. ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാണ്.  ക്ഷേത്രത്തിൽ ഇന്നുമുതൽ ദിവസവും വൈകിട്ട് ഏഴിന് ഗണേശ സംഗീതോത്സവം.

എരുമേലി സജീവം
എരുമേലിയും പരിസരവും ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തരാൽ നിറഞ്ഞു. എവിടെയും ശരണമന്ത്രങ്ങളും സ്വാമി തിന്തകത്തോം നാദവുമാണ്. ഇടമുറിയാതെയാണ് പേട്ട കെട്ട് നടക്കുന്നത്. ആദ്യ ദിവസങ്ങളിൽ എത്തുന്നവരിൽ ഏറിയ പങ്കും ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ്. 

സേഫ് സോൺ 
സുരക്ഷിതയാത്രയൊരുക്കാൻ മോട്ടർവാഹന വകുപ്പ് എരുമേലിയിൽ സേഫ് സോൺ  ആരംഭിച്ചു. 20 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. എരുമേലി – മുണ്ടക്കയം, എരുമേലി പൊൻകുന്നം, എരുമേലി – കണമല റോഡുകളിൽ 24 മണിക്കൂറും പട്രോളിങ് നടത്തും. അപകടം  ഉണ്ടായാൽ 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തുകയാണു ലക്ഷ്യം.  തീർഥാടകവാഹനങ്ങൾക്കു തകരാർ സംഭവിച്ചാൽ പരിഹരിക്കുന്നതിനുള്ള സഹായം ലഭ്യമാക്കും.  കൺട്രോൾ റൂം നമ്പർ : 9496367974.

എരുമേലി ടൗണിൽ ഗതാഗത നിയന്ത്രണം
വിശുദ്ധപാതയിൽ പേട്ടതുള്ളുന്ന തീർഥാടകരുടെ തിരക്കു വർധിച്ചതോടെ നഗരത്തിൽ ഒറ്റവരി ഗതാഗതം എർപ്പെടുത്തി. റാന്നി –  എരുമേലി റോഡിൽ എരുമേലിയിലേക്കു വരുന്ന വാഹനങ്ങൾ എരുമേലി ധർമശാസ്താ ക്ഷേത്രം കഴിഞ്ഞുള്ള രാജാ ജംക്‌ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് കെഎസ്ആർടിസി, ടിബി  റോഡ് വഴി കാഞ്ഞിരപ്പള്ളി റോഡിൽ ഇറങ്ങണം. മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങളും ഈ വഴി പോകണം. 

കൺട്രോൾ റൂം തുറന്നു
ശബരിമല മണ്ഡല- മകരവിളക്കു കാലത്തിന്റെ ഭാഗമായി റവന്യു വകുപ്പ് എരുമേലിയിൽ കൺട്രോൾ റൂം തുറന്നു.  24 മണിക്കൂറും പ്രവർത്തിക്കും. എഡിഎം ടി.നിർമൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. 

കോട്ടയത്തുനിന്ന് ദിവസവും 45 ബസുകൾ 
കോട്ടയം ∙ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നുമായി 45 ബസുകൾ ദിവസവും പമ്പയിലേക്കു സർവീസ് നടത്തും.  തിരക്കു കണക്കിലെടുത്ത് 10 ബസുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഭക്തർക്കായി സർവീസ് നടത്തും. ഒരേ സമയം 3 ബസുകൾ സ്റ്റേഷൻ വളപ്പിൽ നിർത്തും. ഭക്തർ നിറയുന്നതിന് അനുസരിച്ച് ബസ് പുറപ്പെടും. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com