ADVERTISEMENT

കുമരകം ∙ പൈപ്പ് പൊട്ടിയിട്ട് ഒരു വർഷം, നന്നാക്കാൻ നടപടി സ്വീകരിക്കാതെ ജല അതോറിറ്റി. നന്നാക്കുന്നതിനു പകരം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന ഭാഗത്തു നിന്നു ചെറിയ ചാൽ എടുത്തു വെള്ളം പാടത്തേക്ക് ഒഴുക്കുകയാണ്. കുമരകം റോഡ് വശത്ത് രണ്ടാം കലുങ്കിനു കിഴക്കു ഭാഗത്താണു പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ചാൽ വെട്ടി വെള്ളം പാടത്തേക്ക് ഒഴുക്കുന്നതിനാൽ റോഡിൽക്കൂടി പോകുന്നവർ വെള്ളം ഒഴുകുന്നതു കാണില്ല. 

ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്നു കുമരകത്തേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്‌ലൈൻ പൊട്ടിയതാണ് ഇതെന്നു പറയുന്നു. പ്രധാന പൈപ്പിന്റെ ജോയിന്റ് ഭാഗം വേർപെട്ട് വെള്ളം ഈ ഭാഗത്ത് ഒഴുകുന്നത് പതിവായിരുന്നു. അങ്ങനെ സംഭവിച്ചതാകാനാണു കൂടുതൽ സാധ്യതയെന്നു നാട്ടുകാർ പറയുന്നു. അങ്ങനെയാണെങ്കിൽ കുമരകത്തേക്കു പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ ഒരു ഭാഗമാണു പാടത്തേക്ക് ഒഴുകുന്നത്. ജല അതോറിറ്റിയുടെ ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് ആർക്കും പ്രയോജനപ്പെടാതെ ഇവിടെ നഷ്ടപ്പെടുന്നത്.

ആശുപത്രി  റോഡിലും പൈപ്പ് പൊട്ടൽ
ഗവ. ആശുപത്രിക്കു തെക്ക് വശത്തു നിന്നു പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് എത്താവുന്ന റോഡിന്റെ തുടക്കത്തിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡും പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡും കോൺക്രീറ്റ് ചെയ്തതാണ്.  പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡ് അടുത്തയിടെയാണു കോൺക്രീറ്റ് ചെയ്തത്. ഈ ജോലി നടക്കുന്നതിനു മുൻപ് പൊട്ടിയ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി തയാറായില്ല. 

റോഡ് കോൺക്രീറ്റ് ചെയ്ത ശേഷം ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തു. ഇനി പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്താൻ പ്രയാസമായിരിക്കും. രണ്ടു റോഡ് ഭാഗത്തെയും കോൺക്രീറ്റ് ഇളക്കി കുഴി എടുത്താൽ മാത്രമേ ഇനി പൈപ്പ് നന്നാക്കാൻ കഴിയൂ. മാസങ്ങളായി പൈപ്പ് പൊട്ടി ഇവിടെ വെള്ളം ഒഴുകുകയാണ്. ജല അതോറിറ്റിയുടെ പൈപ്‌ലൈൻ ഇതു പോലെ പല സ്ഥലത്തും പൊട്ടി വെള്ളം പാഴാകുകയാണെങ്കിലും അധികൃതർ കണ്ണു തുറക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT